Loading ...

Home Education

സംസ്ഥാനത്ത് 'ഓണ്‍ലൈന്‍' അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് അദ്ധ്യയന വര്‍ഷം ഇന്ന് ആരംഭിക്കും. പതിവിന് വിപരീതമായി കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്താതെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനലിലൂടെ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് രാവിലെ 8.30 മുതല്‍ ആരംഭിക്കും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ക്ലാസ്സ്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. à´ˆ ആഴ്ചയില്‍ ക്ലാസുകളെ ട്രയല്‍ സംപ്രേഷണമാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ക്ലാസുകള്‍ ജൂണ്‍ എട്ടിന് വീണ്ടും സംപ്രേഷണം ചെയ്യും. ഇന്നത്തെ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ജൂണ്‍ എട്ടിലെ ക്ലാസ് പ്രയോജനപ്പെടുത്താം. à´¸à´‚സ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് വിദ്യാലയങ്ങള്‍ ഉറങ്ങി കിടക്കുന്ന പഠന വര്‍ഷത്തിന് തുടക്കമാകുന്നത്ഇന്നത്തെ ടൈം ടേബിള്‍പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്തംഒമ്ബതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രംഎട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രംഏഴാംക്ലാസ്: 3- മലയാളം..ആറാംക്ലാസ്: 2.30- മലയാളംഅഞ്ചാംക്ലാസ്: 2- മലയാളംനാലാംക്ലാസ്: 1.30- ഇംഗ്ലീഷ്മൂന്നാംക്ലാസ്: 1- മലയാളം..രണ്ടാംക്ലാസ്: 12.30- ജനറല്‍ഒന്നാംക്ലാസ്: 10.30- പൊതുവിഷയം

Related News