Loading ...

Home International

വീശിയടിച്ച്‌ അമാന്‍ഡ കൊടുങ്കാറ്റ്, എല്‍ സാല്‍വഡോറില്‍ 14 മരണം

സാന്‍ സാല്‍വഡോര്‍: എല്‍ സാല്‍വഡോറില്‍ അമാന്‍ഡ കൊടുക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 മരണം. കൊടുക്കാറ്റ് വന്‍ നാശം വിതച്ചതോടെ പ്രസിഡന്റ് നയീബ് ബുക്കേലെ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.200 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ എല്‍ സാല്‍വഡോറില്‍ അമാന്‍ഡ കൊടുക്കാറ്റ് വിതച്ചതായി നയീബ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് പേരെ അഭയാര്‍ത്ഥി ക്യാമ്ബുകളിലേക്ക് മാറ്റി. പസഫിക് മേഖലയില്‍ à´ˆ സീസണില്‍ വീശിയടിക്കുന്ന പേരോടു കൂടിയ ആദ്യത്തെ കൊടുക്കാറ്റാണ് അമാന്‍ഡ.ഗ്വാട്ടിമാലയുടെ വടക്കോട്ട് നീങ്ങുമ്ബോള്‍ അമാന്‍ഡ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. à´Žà´¨àµà´¨à´¾à´²àµâ€ ഗള്‍ഫ് ഒഫ് മെക്സിക്കോയിലേക്ക് നീങ്ങുമ്ബോള്‍ അമാന്‍ഡ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. എല്‍ സാല്‍വഡോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വഡോറില്‍ മാത്രം 7 പേരാണ് മരിച്ചത്.4,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സാന്‍ ജുവാന്‍ ഒപികോയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. 6.5 ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്ന മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ ഇതേവരെ 2,582 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 46 പേര്‍ മരിച്ചു.

Related News