Loading ...

Home sports

ടി​നു യോ​ഹ​ന്നാ​ന്‍ കേ​ര​ള ര​ഞ്ജി ടീം ​കോ​ച്ച്‌

കൊ​ച്ചി: മു​ന്‍ ഇ​ന്ത്യ​ന്‍ ഫാ​സ്റ്റ് ബൗ​ള​ര്‍ ടി​നു യോ​ഹ​ന്നാ​നെ കേ​ര​ള ര​ഞ്ജി ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി കെ​സി​എ (കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍) നി​യ​മി​ച്ചു. ഡേ​വ് വാ​ട്മോ​ര്‍ പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ടി​നു​വി​ന്‍റെ നി​യ​മ​നം. വാ​ട് മോ​റി​ന്‍റെ കീ​ഴി​ല്‍ ടി​നു ബൗ​ളിം​ഗ് കോ​ച്ചാ​യി കേ​ര​ള ടീ​മി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വാ​ട്മോ​റി​ന് കീ​ഴി​ല്‍ കേ​ര​ളം 2017-ല്‍ ​ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലും 2018-ല്‍ ​സെ​മി​ഫൈ​ന​ലി​ലും എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ്ര​ക​ട​നം മോ​ശ​മാ​യ ടീം ​ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ പു​റ​ത്താ​യി. à´‡â€‹à´¤àµ‹â€‹à´Ÿàµ†â€‹à´¯à´¾â€‹à´£àµ വാ​ട്മോ​ര്‍ രാ​ജി​വ​ച്ച​ത്. സ​ച്ചി​ന്‍ ബേ​ബി​യെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് നി​ന്നും കെ​സി​എ നീ​ക്കി​യി​രു​ന്നു. ജ​ല​ജ് സ​ക്സേ​ന​യാ​ണ് അ​ടു​ത്ത സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ന​യി​ക്കു​ന്ന​ത്.

ഒ​ളി​മ്ബ്യ​ന്‍ ടി.​സി.​യോ​ഹ​ന്നാ​ന്‍റെ മ​ക​നാ​യ ടി​നു ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച ആ​ദ്യ കേ​ര​ള താ​ര​മാ​ണ്. മൂ​ന്ന് ടെ​സ്റ്റി​ലും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ലും വ​ലം​കൈ​യ​ന്‍ പേ​സ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി പ​ന്തെ​റി​ഞ്ഞു. 59 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 145 വി​ക്ക​റ്റു​ക​ളും ടി​നു ക​രി​യ​റി​ല്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related News