Loading ...

Home Kerala

നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു

കാ​ട്ടാ​ക്ക​ട: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ടു ഇ​ഞ്ച് വീ​തം തു​റ​ന്ന​ത്. ഡാ​മി​ല്‍ 80.100 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.75 മീ​റ്റ​ര്‍ ആ​ണ്.

കാ​ല​ര്‍​ഷം ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച 79.240 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് രാ​വി​ലെ​യോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ത​ല്‍​ക്കാ​ലം ര​ണ്ടി​ഞ്ച് തു​റ​ന്ന​ത്. à´žà´¾â€‹à´¯â€‹à´±à´¾â€‹à´´àµà´š ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ ഡാ​മി​ലെ​ത്തു​ക​യും ജ​ല​നി​ര​പ്പ് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി​യും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ര്‍, ക​ല്ലാ​ര്‍, മു​ല്ല​യാ​ര്‍ തു​ട​ങ്ങി​യ വ​ലി​യ ന​ദി​ക​ളും മ​ണി​യ​ങ്ക​ത്തോ​ട്, കാ​ര​ക്കു​ടി, അ​ഞ്ചു​നാ​ഴി​ത്തോ​ട്, കാ​ര​യാ​ര്‍ തു​ട​ങ്ങി​യ 20 ചെ​റു ന​ദി​ക​ളി​ലും ക​ന​ത്ത വെ​ള്ള​മാ​ണ് ഉ​ള്ള​ത്.

വ​ന​ത്തി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ല്ല നീ​രൊ​ഴു​ക്കു​ള്ള​ത്. ആ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​ക്യ​ത​ര്‍ അ​റി​യി​ച്ചു.

Related News