Loading ...

Home National

സൈനിക സന്നാഹം വര്‍ധിപ്പിച്ച്‌ ഇന്ത്യയും ചൈനയും; പ്രശ്‌നപരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം നാലാം വാരത്തിലേക്ക് കടന്നതിനുപിന്നാലെ നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധസന്നാഹം വര്‍ധിപ്പിച്ച്‌ ഇരുപക്ഷവും.പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര, ഉന്നത സൈനിക തലങ്ങളിൽ ചർച്ച നടത്തുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള അസ്വാരസ്യം നാലാം വാരത്തിലേക്ക് കടന്നതിനുപിന്നാലെ നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധസന്നാഹം വർധിപ്പിച്ച് ഇരുപക്ഷവും. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര, ഉന്നത സൈനികതല ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുസൈന്യവും സന്നാഹങ്ങൾ വർധിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള റിയർ ബേസിൽ ചൈന വൻതോതിൽ ആയുധമെത്തിക്കുന്നതായാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. പീരങ്കികൾ, ടാങ്കുകൾ, സൈനിക വാഹനങ്ങൾ, കനത്ത സൈനിക ഉപകരണങ്ങൾ തുടങ്ങിയവ ചൈനീസ് സൈന്യം ഇവിടെയെത്തിച്ചതായാണ് വിവരം. ഇതിനുപുറമെ, സ്ഥിരം സൈനികതാവളങ്ങളും താൽക്കാലിക കേന്ദ്രങ്ങളും ചൈന നിർമിക്കുന്നുമുണ്ട്

                    സൈനിക സംഘർഷങ്ങളുണ്ടായ ദെംചോക്, ദൗലത്ത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈന സൈനികസാന്നിധ്യം ഇപ്പോൾ ശക്തമാണ്. ഗൽവാൻ താഴ്‌വരയിലും പാങ്കോങ് തടാകത്തിനു സമീപവും 2,500-ലധികം ചൈനീസ് പട്ടാളക്കാരുണ്ട്. à´ˆ പ്രദേശത്ത് 50-ലേറെ ബി.എസ്.എഫ് ഉദ്യോഗസ്ഥരെ ചൈനീസ് സൈനികർ പിടികൂടി മർദിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഗൽവാനിലും പാങ്കോങ്ങിലും പൂർവസ്ഥിതി കൊണ്ടുവരുന്നതിനായി ഇന്ത്യൻ സൈന്യവും സന്നാഹങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സൈനികരെ ഇവിടെ നിയോഗിക്കുകയും ആയുധങ്ങൾ എത്തിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായാൽ ഉപയോഗിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ എത്തിക്കുന്ന തിരക്കിലാണ് സൈന്യം. ചൈനീസ് കടന്നുകയറ്റം കണ്ടെത്തുന്നതിനായി വ്യോമസേനാ വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര, ഉന്നത സൈനിക തലങ്ങളിൽ ചർച്ച നടത്തുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇരുപക്ഷത്തെയും സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച പുരോഗമിക്കുന്നതായും നിലവിൽ അതിർത്തിയിൽ അക്രമങ്ങൾ നടക്കുന്നില്ലെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങളും അറിയിച്ചു.

Related News