Loading ...

Home peace

വ്യക്തിത്വം വെളിവാക്കുക

ഡോ: പൗലോസ് മാർ ഗ്രീഗോറിയോസ് 

(ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും,  ദാർശനികനും, ചിന്തകനും, ഗ്രന്ഥകാരനുമായ ഗ്രീഗോറിയോസ് തിരുമേനി വിദ്യാര്‍ത്ഥി പ്രസ്ഥാനം പരുമല യൂണിറ്റിന്‍റെ ഏകദിന സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തിന്‍റെ സംഗ്രഹം. സമ്പാദകന്‍: കെ. സി. സഖറിയ, നിരണം. പൊതുജന നന്മയ്ക്കായി ഉപകരിക്കുമെന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു.)

ദൈവം സൃഷ്ടിയുടെ മകുടമായി മനുഷ്യനെ സൃഷ്ടിച്ചു. തന്‍റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് വിവേചനാശക്തിയും അതോടൊപ്പം ഇച്ഛാശക്തിയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനു സ്വാതന്ത്ര്യവും, അങ്ങനെ സ്വതന്ത്ര ചിന്തയ്ക്കുള്ള വ്യക്തിത്വവും നല്‍കി. തന്‍റെ പരിശുദ്ധാത്മ പ്രവര്‍ത്തനം മൂലം ലോകത്തെ താന്‍ അനുനിമിഷം പുതുക്കുന്നു. ‘Behold, I make all things new.' 'ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു' (വെളി. 21:5) എന്ന് തിരുവെഴുത്തിലും കാണുന്നു. 

'ഇന്നലെ'കളില്‍ കണ്ട ലോകം പതിന്മടങ്ങ് വികാസം പ്രാപിച്ചതായി, പുതുക്കത്തോടെ 'ഇന്നു'കളില്‍ കാണുന്നു. ശാസ്ത്രീയമായും, സാങ്കേതികമായും, വിദ്യാഭ്യാസപരമായും - അങ്ങനെ വിവിധ മണ്ഡലങ്ങളില്‍ കാണുന്ന പുതുക്കം, മാനസികമായും ആത്മീകമായും വന്നുചേരുന്നതിന്‍റെ പ്രതിരൂപമോ ഭാഗമോ എന്നതിനു രണ്ടു തരമില്ല. 'പിതാവേ, ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നാകേണം' എന്നുള്ള കര്‍ത്താവിന്‍റെ മഹാപുരോഹിതപ്രാര്‍ത്ഥന നിവൃത്തിയാകുന്ന à´ˆ എക്യുമിനിസത്തിന്‍റെ നൂറ്റാണ്ട് മനുഷ്യ മനസ്സാക്ഷിയുടെ പുതുക്കത്തിനു നിദാനമല്ലേ? എന്നാല്‍ ഇന്നത്തെ സമീപനരീതിയില്‍, പൊതുവില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം 'പുതിയ ആകാശവും പുതിയ ഭൂമിയും' സംജാതമാകുന്ന കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവ്, കുറെയെങ്കിലും നിരാശയ്ക്കു വകനല്കുന്നതത്രെ. 

സകലത്തെയും അനുനിമിഷം താന്‍ പുതുക്കുമ്പോള്‍ 'നാളെ നല്ലത്' എന്ന ദൃഢവിശ്വാസം, പ്രത്യാശാകിരണങ്ങള്‍ ചൊരിയുന്നു. നിരാശയുടെ സ്ഥാനത്ത് പ്രത്യാശ - ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് - അനുദിന ജീവിതത്തില്‍ ഈ പുതുക്കം അനുഭവവേദ്യമോ? സകലവും മാറുന്നതിനും നശിക്കുന്നതിനും നിമിഷങ്ങളെണ്ണി കഴിയുമ്പോള്‍ ഈ ലോകത്തെ ദൈവം അനുനിമിഷം പുതുക്കുന്നു എന്നും കൂടുതല്‍ കൂടുതല്‍ പുതുക്കത്തിലേക്കു നയിക്കുന്നതിനു വ്യക്തികളെ യഥാസ്ഥാനപ്പെടുത്തിയിരിക്കുന്നുവെന്നും തോന്നേണ്ടതല്ലേ? ഈ പുതുക്കം രക്ഷയിലേക്കു നയിക്കുന്നു.

പഴയനിയമത്തില്‍ ആദ്യന്തം കാണുന്ന നിരന്തരസമരം, രക്ഷ, വീണ്ടെടുപ്പ്, പുതുക്കം എന്നിവയുടെ ഭാഗമത്രെ. രക്ഷ പ്രാപിക്കുന്നതിനുള്ള ‘struggle' നേതാക്കന്മാരിലൂടെ വീണ്ടെടുപ്പ്, പഴയനിയമത്തില്‍. മറുവശത്ത്, പുതിയനിയമത്തില്‍, യേശുക്രിസ്തുവിലൂടെ സമസ്ത ലോകത്തിന്‍റേയും  വീണ്ടെടുപ്പും കാണുന്നു. യേശുക്രിസ്തുവിലൂടെ ക്രിസ്ത്യാനിക്കു മാത്രമല്ല, സകല സൃഷ്ടിക്കുമുള്ള വീണ്ടെടുപ്പാകയാല്‍ അവന്‍റെ കര്‍ത്തൃത്വവും കൂടുതല്‍ വെളിപ്പെടുന്നു. യേശുക്രിസ്തു 'മനുഷ്യത്വ'ത്തിന്‍റെ പൂര്‍ണ്ണതയില്‍ അളവുകോലായി ചരിത്രത്തില്‍ നില്‍ക്കുന്നു. à´† പരിപൂര്‍ണ്ണ മനുഷ്യത്വത്തിലെത്തുവാന്‍ തക്കവണ്ണം സമൂഹത്തെ മാനവവല്ക്കരിക്കുന്നതിനുള്ള ചുമതല സഭയ്ക്കു താന്‍ നല്കിയിരിക്കുന്നു.

മനുഷ്യന്‍ അവന്‍റെ 'മനുഷ്യത്വം' നഷ്ടമാക്കുമ്പോള്‍ മൃഗീയ യാന്ത്രികതലങ്ങളിലേക്ക് അധഃപ്പതിക്കുന്നു, വെറും പിണ്ഡത്തിനു സമാനമാകുന്നു. അങ്ങനെ സമൂഹത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നു. "When dehumanisation takes place, people become mere masses'', അന്യപ്പെട്ട സമൂഹത്തെ മനുഷ്യവല്ക്കരിക്കുന്നതിന്, സമൂഹത്തെ ക്രൈസ്തവവല്ക്കരിക്കാനുള്ള ചുമതല സഭയുടെ തോളില്‍ നിക്ഷിപ്തമത്രേ. ഇവിടെയാണ് സഭ സമൂഹത്തിലേക്ക് ഇറങ്ങേണ്ടത്. ആയതിനു ചില തയ്യാറെടുപ്പും ആവശ്യമത്രേ.
സമൂഹത്തിലേക്കിറങ്ങുന്ന ക്രിസ്തീയവ്യക്തി, ആദ്യം തന്‍റെ 'വ്യക്തിത്വം' മനസ്സിലാക്കണം.

ക്രിസ്ത്യാനിയെന്ന നിലയില്‍ ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ച വ്യക്തി, ക്രിസ്തുവിനോട് ഏകീഭവിക്കേണം. യേശുക്രിസ്തു തന്നെ അനുഗമിക്കാന്‍ വിളിക്കുന്നത്, അവനോടുകൂടി മരിക്കുന്നതിനാകുന്നു ("When Jesus Christ calls you to follow Him, he calls you to die with Him')എന്നത്രേ ഒരു മഹാന്‍ പറയുന്നത്. യേശുക്രിസ്തുവിനോടു കൂടി മരിക്കുന്നത്, സമൂഹത്തിനോടും സാമൂഹ്യപ്രശ്നങ്ങളോടും താദാത്മ്യം പ്രാപിക്കുന്നതിലൂടെയാകുന്നു. "എനിക്കു വിശന്നു. ..... ഈ ചെറിയവരില്‍ ഒരുത്തന് ചെയ്തതെല്ലാം എനിക്കാകുന്നു" എന്നു കര്‍ത്താവു പറയുന്നത് സമൂഹത്തിലെ കഷ്ടപ്പെടുന്ന ഓരോരുത്തനേയും കുറിച്ചല്ലെന്ന് ആര്‍ക്കു പറയാനാവും?

ആകയാല്‍ സമൂഹത്തിലേക്കു വരുമ്പോള്‍, സമൂഹത്തോടും ക്രിസ്തുവിനോടും താദാത്മ്യം പ്രാപിക്കണം. വ്യക്തിയെ സംബന്ധിച്ചിടത്തോളം ബഹുവിധ സമ്മര്‍ദ്ദങ്ങളേയും ഇരുവശങ്ങളില്‍ നിന്നുള്ള പിന്തിരിപ്പന്‍ ശക്തികളെയും അതിജീവിക്കാന്‍ കഴിയുകയും വേണം. കാറല്‍ മാര്‍ക്സ് പറയുന്നത് അല്പം ചിന്തിക്കുന്നതിനു പര്യാപ്തമാണ്, വിശുദ്ധനാകാന്‍ വിഷമമില്ല. പ്രത്യുത ഒരു മനുഷ്യനാകുക വിഷമമത്രേ (“It's easy to be a saint, but not easy to be a man’’).ഇത്തരുണത്തില്‍ ക്രിസ്തീയവ്യക്തി 'ലോകത്തില്‍ പ്രകാശിക്കുന്ന വിളക്കും', 'രഹസ്യത്തില്‍ സ്വര്‍ഗ്ഗീയപിതാവിനോടു പ്രാര്‍ത്ഥിക്കു'ന്നവനുമാകണം. à´ªà´°à´¿à´¶àµà´¦àµà´§à´¨à´¾à´¯ പരുമല തിരുമേനിയെപ്പോലുള്ള ശ്രേഷ്ഠ പിതാക്കന്മാരുടെ ജീവിതം കൂടുതല്‍ മാര്‍ഗ്ഗദര്‍ശനം നല്കും.

"സമൂഹത്തെ ക്രൈസ്തവവല്ക്കരിക്കുക (Christianise) യല്ല, പ്രത്യുത മാനവവല്ക്കരിക്കുക (humanise)  യത്രേ സഭയുടെ കര്‍ത്തവ്യം" എന്നു പലര്‍ക്കും പറയാനുണ്ടാകും. എന്നാല്‍ മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണതയും അളവുകോലും ക്രിസ്തുവില്‍ ലഭ്യമാകയാല്‍ ക്രൈസ്തവവല്ക്കരണമാണ് സമൂഹത്തില്‍ സഭയുടെ ദൗത്യം. വ്യക്തികളായും, സഭയായും ലോകത്തിലേക്ക് ഇറങ്ങണം.

'ലോകത്തില്‍ നിന്നും വേറിട്ടുനില്ക്കുന്ന ക്രിസ്തീയത്വം' (Metaphysical thinking), മാറ്റണം. 'ഞാനും എന്‍റെ ദൈവവും' എന്ന വ്യക്തിജീവിതത്തില്‍ മാത്രം അധിഷ്ഠിതമായ ക്രിസ്തീയ സമീപനവും (Individualistic thinking) നന്നല്ല. ഉപരിയായി കാര്യസാദ്ധ്യത്തിനു വേണ്ടി മാത്രം ദൈവത്തെ തേടുന്ന രീതിയും അഭിലഷണീയമല്ല, ക്രിസ്തീയജീവിതത്തില്‍. ക്രിസ്ത്യാനികള്‍ സകല ലൗകിക പ്രശ്നങ്ങളിലും പ്രത്യേകമായി മാറിനില്ക്കുക, പ്രത്യേകമായ മേന്മ അവകാശപ്പെടുക, ലോകത്തിന്‍റെ മുഴുവന്‍ വിധികര്‍ത്താക്കളാകുക തുടങ്ങിയ രീതികളും ക്രൈസ്തവലോകത്തിന്‍റെ പൊതുവിലുള്ള മതപരിവേഷങ്ങളുടെ ഭാഗമാണ്. വൈരുദ്ധ്യം നിറഞ്ഞ മതപരിവേഷങ്ങളെ അവഗണിക്കുന്നതിനും, കേന്ദ്രസത്യം മുറുകെപ്പിടിക്കുന്നതിനും കഴിയണം. സകല നന്മയും ക്രിസ്തീയമെന്നഭിമാനിക്കാതെ, പ്രതിപക്ഷ ബഹുമാനത്തോടുകൂടിയ സമീപനമുണ്ടാകണം. അതേസമയം, വിമര്‍ശനങ്ങളിലൂടെ മാത്രമേ വിഗ്രഹങ്ങളെ തകര്‍ക്കാനാവൂ. സാമൂഹിക പരിവര്‍ത്തനത്തില്‍ ക്രിസ്ത്യാനിക്കു നിര്‍വ്വഹിക്കാനുള്ളത് കര്‍ത്തവ്യ പൂരണം മാത്രമാണ്.

ബാബിലോണാകുന്ന à´ˆ ലോകത്തിലേക്കു ദൈവം നമ്മെ വിളിച്ചാക്കിയിരിക്കുന്നതു വിലപിക്കുന്നതിനും സ്വര്‍ഗ്ഗീയ യരുശലേമിലേക്ക് à´“à´Ÿà´¿ രക്ഷപ്പെടുന്നതിനുമല്ല. പ്രത്യുത, ബാബിലോണില്‍ വേല ചെയ്യുന്നതിനും, അവിടെ ദൈവത്തിന്‍റെ സാക്ഷ്യം നിറവേറ്റുന്നതിനുമത്രേ. എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ വലിയ രഹസ്യം സ്വര്‍ഗ്ഗീയ യരുശലേം ബാബിലോണിലേക്ക് ഇറങ്ങിവന്നിരിക്കുന്നു എന്നതത്രേ. ആകയാല്‍ നമ്മെ വിളിച്ച വിളിക്ക് യോഗ്യമായപ്രകാരം, നമ്മുടെ ഉത്തരവാദിത്വം സഭയായും വ്യക്തികളായും ഏറ്റെടുക്കണം. ദൈവരാജ്യ സംസ്ഥാപനത്തിന്, തന്‍റെ രക്ഷയുടെ വക്താക്കളായി, വാഹകരായി പുറപ്പെടണം. സുഖദുഃഖങ്ങളിലൊരുപോലെ, തന്നോടുകൂടി കഷ്ടമനുഭവിപ്പാനും, സന്തോഷിപ്പാനും, നാളത്തെ ദിവസം വ്യത്യസ്തമായിരിക്കും.' 'നാളെ നല്ലത്' എന്ന ദൃഢവിശ്വാസത്തോടെ പുറപ്പെടുവാന്‍ തയ്യാറാകുക. സഭയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ സമൂഹത്തിനു മുഴുവനുംവേണ്ടി പ്രവര്‍ത്തിക്കുക. സകല സൃഷ്ടിയേയും സ്രഷ്ടാവിലേക്ക് ആനയിക്കുവാനുള്ള പരിശ്രമം  ആരംഭിക്കുക; അങ്ങനെ സൃഷ്ടിയുടെ മുഴുവന്‍ ദൈവീകരണം (Theosis) സാധിക്കട്ടെ.
'പുതിയ ആകാശവും പുതിയ ഭൂമിയും' സംജാതമാകുന്ന നല്ല നാളേ'ക്കു വേണ്ടി മുന്നേറുക.

Related News