Loading ...

Home Gulf

പ്രവാസികൾക്ക് ആശ്വാസം;നാട്ടില്‍ പോയവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതി,വിസിറ്റിംഗ് വിസയുടെ കാലാവധി നീട്ടി കുവൈറ്റ്

കുവൈറ്റ്: വിസിറ്റിംഗ് വിസയില്‍ കുവൈറ്റിലെത്തിയവര്‍ക്ക് ആഗസ്റ്റ് 31 വരെ വിസ കാലാവധി നീട്ടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് മൂലം വിമാന സര്‍വീസുകള്‍ പലരാജ്യങ്ങളും ആരംഭിക്കാത്തത് കണക്കിലെടുത്താണിത്. വാണിജ്യ, ടൂറിസം, കുടുംബ സന്ദര്‍ശന വിസകളിലെത്തിയവരുടെ വിസ കാലാവധിയാണ് നീട്ടിയത്.അവധിക്ക് നാട്ടില്‍ പോയവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന ഉത്തരവുമിറക്കി. നേരത്തെ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാക്കുമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പലരാജ്യങ്ങളില്‍പ്പെട്ടവര്‍ക്കും തിരിച്ചുവരാനാവാത്തതിനാലാണ് ഇതിന്‍െറ കാലാവധിയും നീട്ടിയത്.മലയാളികളടക്കം നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. à´•à´°àµâ€à´«àµà´¯àµ‚ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്ക് പിഴയില്‍ ഇളവുകളും വരുത്തിയിട്ടുണ്ട്

Related News