Loading ...

Home cinema

' സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്‌' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

ഖത്തറിലെ സംസ്കൃത നാടക പ്രേമികളുടെ കൂട്ടായ്മായ നാട്യധര്‍മ്മിയാണ് ' സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്‌'എന്ന ഹ്രസ്വചിത്രവുമായി എത്തിയിരിക്കുന്നത്.ലോക്ക്‌ ഡൗണ്‍ നിയമങ്ങള്‍ പാലിച്ചു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് നാട്യധര്‍മ്മിയുടെ അംഗങ്ങളാണ്. നാട്ടിലും ഖത്തറിലുമായി പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. വിവിധ രാജ്യങ്ങളില്‍ താമസമാക്കിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ലോക്ക് ഡൌണ്‍ കാലത്ത് അനുഭവിക്കുന്ന ഒറ്റപ്പെടലുകളും നാടിനെക്കുറിച്ചുള്ള നൊമ്ബരപ്പെടുത്തുന്ന ഓര്‍മകളുമെല്ലാമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വിഷയമാക്കുന്നത്. അന്യ രാജ്യങ്ങളില്‍ കുടിയേറി എന്തെന്തെല്ലാം നേടിയാലും അമ്മയും മാതൃരാജ്യവും നമുക്കെന്നും പ്രിയപ്പെട്ടതായിരിക്കും, അങ്ങനെ തന്നെയാകണം എന്ന ഒരു സന്ദേശമാണ് ഹ്രസ്വചിത്രം പകര്‍ന്ന് നല്‍കുന്നത്.പ്രമുഖ നാടകൃത്ത്‌ à´Žà´‚ പി രാധാകൃഷ്ണന്‍ തൃപ്പൂണിത്തറയാണ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌, എഡിറ്റിഗ്‌ വേദകൃഷ്ണന്‍. à´ªàµ‚ര്‍ണ്ണമായും സംസ്കൃതത്തില്‍ ചെയ്യുന്ന " ഭാരതം ഭാസതെ" എന്ന സംസ്കൃത ഷോര്‍ട്ട്‌ ഫിലിമും നാട്ട്യധര്‍മ്മിയുടെതായി പുറത്തിറങ്ങാനൊരുങ്ങുന്നുണ്ട് .

Related News