Loading ...

Home National

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1.90 ലക്ഷം കടന്നു ; മരണം 5394

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗണ്‍ നാലാംഘട്ടം അവസാനിക്കുമ്ബോഴും, കോവിഡ് വ്യാപനം ആശങ്കയുയര്‍ത്തി വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്ണായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പേര്‍ക്കാണ് പുതുതായി വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,90,535 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 230 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 5394 ആയി ഉയര്‍ന്നു.രാജ്യത്ത് 93322 പേര്‍ രോഗബാധിതരായി ചികില്‍സയിലുണ്ട്. 91819 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.മഹാരാഷ്ട്രയില്‍ 67559 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 2286 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 16779 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 1038 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 22333 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തു.ആഗോള തലത്തില്‍ കൊറോണവൈറസ് മഹാമാരി ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തിയിരുന്നു. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ്‌ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്. അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍,ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

Related News