Loading ...

Home Kerala

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും;ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്,മ​ല​ങ്ക​ര ഡാം ​ഷ​ട്ട​റു​ക​ള്‍ നാളെ തു​റ​ക്കും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ 'നിസര്‍ഗ' എന്ന പേരിലാകും അറിയപ്പെടുകയെന്നും ഇത് ജൂണ്‍ 3നോട് കൂടി ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.കേരളത്തിനും ലക്ഷദ്വീപിനുമിടയിലെ ന്യൂനമര്‍ദ്ദം നാളെ അതിതീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. à´®àµà´¨àµà´¨à´±à´¿à´¯à´¿à´ªàµà´ªà´¿à´¨àµà´±àµ† അടിസ്ഥാനത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അതിതീവ്രമാകും. മറ്റന്നാള്‍ ചുഴലിക്കാറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദ്ദം വടക്ക് ദിശയില്‍ മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചദരിക്കുമെന്നാണ് സൂചന. കേരളത്തില്‍ അതിശക്തമായ മഴ വരുന്ന അഞ്ച് ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും à´šà´¿à´² ഘട്ടങ്ങളില്‍ 65 കിലോ മീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാലവര്‍ഷവും കേരളത്തില്‍ നാളെയെത്തും. ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനവും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.

 à´…ടുത്ത അ‍ഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്‍റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് 40 സെ.മി. കൂടി ഉയര്‍ത്തും. നിലവില്‍ 20 സെ.മി. വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്സ് അധികജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം.കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നി‍ര്‍ത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് ബാധകമാണ്. ജൂണ്‍ 2 ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട്. ജൂണ്‍ മൂന്ന് ബുധനാഴ്ച കണ്ണൂ‍ര്‍, കാസ‍‍ര്‍കോട് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റ‍ര്‍ മുതല്‍ 115.5 മില്ലി മീറ്റ‍ര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Related News