Loading ...

Home International

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു

ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ഇതുവരെ 6,153,820 പേര്‍ക്കാണ് ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,734,621 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 370,891 മരണങ്ങളാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.3,048,308 പേരാണ് വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 98 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയില്‍ കഴിയുന്ന 2,994,805 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കൊറോണ ബാധിച്ച 53,503 പേരുടെ നില ഗുരുതരമാണ്.അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18 ലക്ഷം കവിഞ്ഞിട്ടുണ്ട്. 1,816,820 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 105,557 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടുണ്ട്. 1,176,025 പേരാണ് നിലവില്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്നത്.ബ്രസീല്‍ 498,440, റഷ്യ 396,575, സ്‌പെയിന്‍ 286,308, യുകെ 272,826, ഇറ്റലി 232,664 എന്നിങ്ങനെയാണ് കൊറോണ രോഗികളുടെ കണക്കുകള്‍.

Related News