Loading ...

Home Gulf

തീവ്ര ന്യൂനമര്‍ദം: സലാലയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

മസ്​കത്ത്​: തീവ്ര ന്യൂനമര്‍ദം ദോഫാര്‍ ഗവര്‍ണ​േററ്റില്‍ സദക്കും സലാലക്കുമിടയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്​ പടിഞ്ഞാറേക്ക്​ നീങ്ങാനാണ്​ സാധ്യത. കനത്ത മഴയും കൊടുങ്കാറ്റും തുടരും. അടുത്ത 24 മണിക്കൂറിനുള്ളില്‍ 200 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്​ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ശനിയാഴ്​ച ഉച്ചക്ക്​ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗതയിലാണ്​ കാറ്റടിക്കുന്നത്

Related News