Loading ...

Home health

മാമ്പ ഴം കഴിക്കാം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

വേനല്‍ക്കാലത്ത് നമുക്ക് സുലഭമായി ലഭ്യമാകുന്ന ഒരു പഴമാണ് മാങ്ങ. വേനലിനെ നേരിടുന്നതിനൊപ്പം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മാമ്ബഴം സഹായിക്കും. വൈറ്റമിന്‍ à´Ž, ബി6, സി എന്നിവയാല്‍ സമ്ബുഷ്ടമാണ് മാങ്ങകള്‍. നിലവില്‍ കൊറോണ പോലൊരു മഹാമാരി നാട്ടില്‍ നടമാടുമ്ബോള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മാങ്ങ ഉപകരിക്കുംഇവയിലെ വൈറ്റമിന്‍ സി'യാണ് ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുക. ഇതുവഴി പ്രതിരോധ ശേഷിയുടെ ശക്തിയും വര്‍ദ്ധിപ്പിക്കും. കൂടാതെ പനിയും, ജലദോഷവും പോലുള്ള അവസ്ഥകളും ഒഴിവായി കിട്ടും. à´‡à´¤à´¿à´¨àµ പുറമെ ആരോഗ്യകരമായ ദഹനത്തിന് മാങ്ങകള്‍ ഗുണകരമാണ്. പ്രോട്ടീനും, ഫൈബറും വേര്‍തിക്കാന്‍ മാങ്ങയിലെ എന്‍സൈമുകള്‍ സഹായിക്കും.കൊളസ്‌ട്രോള്‍ നില കുറച്ച്‌ നിര്‍ത്താന്‍ മാങ്ങയെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതിലെ ഉയര്‍ന്ന തോതിലുള്ള ഫൈബര്‍ പെക്ടിന്‍ സഹായിക്കും. ചര്‍മ്മത്തെ ആരോഗ്യപ്രദമാക്കുന്ന വൈറ്റമിന്‍ സി, à´Ž ഘടകങ്ങള്‍ മാങ്ങയിലുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും മാങ്ങയിലെ ബീറ്റാകരോട്ടിന്‍ വഴിയൊരുക്കും. പരിമിതമായ രീതിയില്‍ മാങ്ങ ഉപയോഗിച്ചാല്‍ ഭാരം കുറയാനും സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Related News