Loading ...

Home National

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ടതില്ല: കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയും ചൈനയു ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അമേരിക്കന്‍ മധ്യസ്ഥം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.അതിര്‍ത്തി പ്രശ്നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് നേരത്തെ ചൈനയും പ്രതികരിച്ചിരുന്നു.മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ വ്യക്തമാക്കി.ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നായിരുന്നു ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

Related News