Loading ...

Home USA

അമേരിക്കയില്‍ പ്രധിഷേധം ശ​ക്ത​മാ​കു​ന്നു;നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ ജനങ്ങള്‍ തെ​രു​വു​ക​ളി​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയില്‍ കറുത്ത വ​ര്‍​ഗ​ക്കാ​ര​നെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സ് ഉദ്യോഗസ്ഥന്‍ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ രാജ്യത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഭരണകൂടം പ്രഖ്യാപിച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ വിവിധ നഗരങ്ങളില്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ പ്രതിഷേധവുമായി തെ​രു​വി​ലി​റ​ങ്ങി.പ്ര​തി​ഷേ​ധവുമായി തെരുവിലിറങ്ങിയ ജനം അ​റ്റ്ലാ​ന്‍റ​യി​ല്‍ സി​എ​ന്‍​എ​ന്‍ ന്യൂ​സ് ചാ​ന​ലി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ചു. ഫ​സ്റ്റ് അ​വ​ന്യൂ​വി​ലുള്ള പോ​സ്റ്റ്‌ഓ​ഫീ​സ് ക​ത്തി​ച്ചു. മി​ഷി​ഗ​ണിലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു കൊല്ലപ്പെട്ടതായും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. à´…​ജ്ഞാ​ത​ന്‍ പ്രധിഷേധക്കാര്‍ക്ക് നേ​രെ വെ​ടി വെയ്ക്കുകയായിരുന്നുവെന്നാണ് വി​വ​രം.

Related News