Loading ...

Home peace

പരിശുദ്ധ റൂഹായും ലോകത്തിന്‍റെ രക്ഷയും

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വി. റൂഹാ ദൈവം തന്നെ. താന്‍ ചെയ്യുന്നതെല്ലാം ത്രിത്വത്തിലെ മറ്റ് രണ്ട് ആളത്വങ്ങളോടും ഒരുമിച്ചല്ലാതെ ചെയ്യുന്നില്ല. എന്നാല്‍ പിതാവോ പുത്രനോ പരിശുദ്ധറൂഹായോ മുന്‍കൈ എടുക്കുന്ന ചില പ്രവര്‍ത്തനങ്ങളുണ്ട്. ഉദാഹരണം: മനുഷ്യാവതാരത്തില്‍ പുത്രന്‍ മുന്‍കൈ എടുത്തു. എന്നാല്‍ താന്‍ സ്വര്‍ഗ്ഗം ചായിച്ച് ഭൂമിയിലേയ്ക്കിറങ്ങി മനുഷ്യനായിത്തീര്‍ന്നത് പിതാവിന്‍റേയും പരിശുദ്ധറൂഹായുടെയും പൂര്‍ണ്ണ സഹകരണത്തോടും തിരുവിഷ്ടത്തോടും കൂടെയായിരുന്നു എന്നുള്ളത് നാം മറക്കരുത്.

പരിശുദ്ധ റൂഹാ സൃഷ്ടിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചത് പെന്തിക്കോസ്തി പെരുന്നാളോട് കൂടെയായിരുന്നു എന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.

നമ്മുടെ കര്‍ത്താവായ യേശുമശിഹായുടെ മനുഷ്യാവതാരത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്രമാത്രമുണ്ടായിരുന്നു എന്ന് കൂടുതല്‍ വര്‍ണ്ണിക്കുന്നത് വിശുദ്ധ ലൂക്കോസിന്‍റെ സുവിശേഷത്തിലാണ്. യോഹന്നാന്‍ മാംദോനോയുടെ മാതൃഗര്‍ഭത്തില്‍ വെച്ചു തന്നെ അവന്‍ പരിശുദ്ധാത്മാവ് നിറഞ്ഞവനാകുമെന്ന് മാലാഖാ സഖറിയാ പുരോഹിതനോട് പറഞ്ഞു (വി. ലൂക്കോസ് 1:15). പരിശുദ്ധ കന്യകമറിയം ഗര്‍ഭം ധരിക്കുന്നത് തന്നെ പരിശുദ്ധാത്മാവ് മൂലമായിരിക്കുമെന്ന് ഗബ്രിയേല്‍ മാലാഖ കന്യകയോടു പറഞ്ഞു (വി. ലൂക്കോ 1:35). മറിയാമിനെ കണ്ടപ്പോഴേ ഏലിണ്‍ശ്ബാ പരിശുദ്ധാത്മാവ് നിറഞ്ഞ് പ്രവചിച്ചു (1:41). കര്‍ത്താവിന്‍റെ മായണ്‍ല്‍ത്താ സമയത്ത് സഖറിയാ പരിശുദ്ധാത്മാവ് നിറഞ്ഞ് കര്‍ത്താവിനെക്കുറിച്ച് പ്രവചിക്കുന്നതായി നാം കാണുന്നു (1:67). വൃദ്ധനായ ശെമവൂനിലും പരിശുദ്ധാത്മാവ് വസിക്കുന്നതായി നാം കാണുന്നു (2:25, 26, 27). പെന്തിക്കോസ്തിപ്പെരുന്നാളിന് വളരെ മുമ്പാണല്ലോ യോര്‍ദ്നാന്‍ നദിയില്‍ കര്‍ത്താവ് സ്നാനമേറ്റത് (3:22). ആ സമയത്ത് പ്രാവുരൂപത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങി കര്‍ത്താവിന്‍റെ മേല്‍ വസിക്കുന്നതായി നാം കാണുന്നു. കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ വിജനപ്രദേശത്തേയ്ക്ക് കൊണ്ടുപോയതും പരിശുദ്ധാത്മാവു തന്നെ (4:1).

എന്നാല്‍ കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തിന് വളരെ മുന്‍പു തന്നെ പരിശുദ്ധാത്മ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

പഴയനിയമവും, പുതിയനിയമവും ഒരുമിച്ചെടുത്ത് പരിശോധിക്കുമ്പോള്‍, പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളെ മൂന്ന് മണ്ഡലങ്ങളായി തരം തിരിക്കുവാന്‍ നമുക്ക് സാധിക്കും.

1. സൃഷ്ടിയില്‍ പരിശുദ്ധാത്മ പ്രര്‍ത്തനം.
2. ഇസ്രയേലില്‍ പരിശുദ്ധാത്മ പ്രവര്‍ത്തനം.
3. ക്രൈസ്തവസഭയില്‍ പരിശുദ്ധാത്മ പ്രവര്‍ത്തനം.

ഈ മൂന്നു പ്രവര്‍ത്തനങ്ങളും ഒരേ ആത്മാവിന്‍റെ വിവിധ വ്യാപാരങ്ങളാണെങ്കിലും അവ പരസ്പരം ഉറ്റ ബന്ധമുള്ളവയാണ്. ഉല്പത്തി പുസ്തകത്തിന്‍റെ ആദ്യ വാചകങ്ങളില്‍ വെള്ളത്തിന് മേല്‍ പൊരുന്നി ആവസിച്ച് സൃഷ്ടിക്ക് രൂപംകൊടുക്കുന്ന അതേ ആത്മാവ് തന്നെയാണ് നിബിയന്മാരില്‍ കൂടെ വരുവാനിരിക്കുന്ന ക്രിസ്തുവിനേക്കുറിച്ച് സംസാരിച്ചതും ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ ഉള്ള പരിശുദ്ധാത്മ പ്രവര്‍ത്തനവും ആദിയില്‍ പരിശുദ്ധാത്മാവിന്‍റേയും പുത്രന്‍റെയും സഹകരണത്തോടെ പിതാവാം ദൈവം സൃഷ്ടിച്ച ആ ലോകത്തിന്‍റെ തന്നെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായിരുന്നു.

നാം പരിശുദ്ധ കുര്‍ബ്ബാനയില്‍ പറയുന്നത് "തന്‍റെ തിരുമേനിയുടെ വിലയേറിയ കഷ്ടാനുഭവത്താല്‍ അതിനെ (അതായത് ലോകത്തെ അല്ലെങ്കില്‍ പിതാവിന്‍റെ സൃഷ്ടിയെ) വീണ്ടെടുത്ത് രക്ഷിച്ച ഏകപുത്രന്‍ നമ്മോട് കൂടെ" എന്നാണല്ലോ. അതിന് മുമ്പത്തെ വാചകത്തില്‍ പറയുന്നു. "തന്‍റെ കൃപയാല്‍ ലോകത്തെ (ഒല്‍മോ) സൃഷ്ടിച്ചുണ്ടാക്കിയ പരിശുദ്ധനായ ഏക പിതാവ് നമ്മോടുകൂടെ" എന്നാണല്ലോ. à´† ലോകത്തെത്തന്നെയാണ് പുത്രന്‍ വീണ്ടെടുത്ത്  രക്ഷിക്കുന്നത്. പക്ഷേ, ആദിമുതല്‍ സൃഷ്ടിയുടെ എല്ലാക്കാര്യങ്ങളിലും സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുന്നത് പരിശുദ്ധ റൂഹായാണ്. "ഉണ്ടായതും ഉണ്ടാകുവാനിരിക്കുന്നതുമായ സകലത്തേയും പൂര്‍ണ്ണമാക്കുന്നവനും (ഗോമൂറോ) നിറയ്ക്കുന്നവനും (മ്ഷമലിയോനോ) ആയ ഏക പരിശുദ്ധ റൂഹാ നമ്മോട് കൂടെ."
പരിശുദ്ധ റൂഹായുടെ സൃഷ്ടി മുഴുവനിലുമുള്ള ഈ പ്രവര്‍ത്തനത്തെ മനസ്സിലാക്കുന്നതില്‍ ക്രിസ്ത്യാനികള്‍ പൊതുവെ ഉദാസീനരാണ്. ഇസ്രായേലിനെ ഈജിപ്തില്‍ നിന്ന് വിളിയ്ക്കുന്നതിന് അനേക സഹസ്രാബ്ദങ്ങള്‍ മുമ്പു തന്നെ സൃഷ്ടിയിലുള്ള പരിശുദ്ധാത്മ പ്രവര്‍ത്തനം ഉണ്ട്. അത് സൃഷ്ടിയുടെ ആരംഭത്തിലേ ആരംഭിച്ചു. സൃഷ്ടി മുഴുവന്‍ പൂര്‍ണ്ണമാക്കിത്തികയ്ക്കുന്നതു വരെ ആ പ്രവര്‍ത്തനം ഉണ്ടായിരിക്കും.

അതേക്കുറിച്ച് കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ഭാഗങ്ങള്‍ പ്രത്യേകം പഠിക്കുന്നത് നല്ലതാണ്.

(1) ഫറവോ യൗസേഫില്‍ കാണുന്ന അറിവും പ്രാപ്തിയും ദൈവത്തിന്‍റെ ആത്മാവില്‍ നിന്നാണെന്ന് ഫറവോ തന്നെ പറയുന്നു (ഉല്പ. 41:37-39). ലോകത്തിലേക്ക് വരുന്ന സകല മനുഷ്യരേയും പ്രകാശിപ്പിക്കുന്ന പ്രകാശം വചനം തന്നെ (യോഹ 1:9). അത് സകല മനുഷ്യരേയുമാണ് പ്രകാശിപ്പിക്കുന്നത്. അല്ലാതെ ക്രിസ്ത്യാനികളെ മാത്രമല്ല. ആ പ്രകാശം വിജ്ഞാനമാണ്. ദൈവത്തേയും ദൈവഹിതത്തേയും അറിയുവാനുള്ള കഴിവ്. അത് ക്രിസ്തുവിന്‍റെ സൃഷ്ടിയിലുള്ള പ്രവര്‍ത്തനവും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവും കൊണ്ടാണുണ്ടാകുന്നത് (ദാനിയേല്‍ 5: 14; സദൃശ്യവാക്യങ്ങള്‍ 1:23).

(2) പ്രവചനശക്തി: ഹോശയ 9:7, മീഖാ 3:8, യോഏല്‍ 2:28-32.

(3) ഭരണശക്തി അന്യസംരക്ഷണ ശക്തി: ന്യായാധിപതിമാര്‍ 3:10, 6:34, 11:29, 13:25, ആവര്‍ത്തനപുസ്തകം 34:9, 1 ശമുവേല്‍ 10:6, ഏശായ 42:1, 61:1; 63:10-12.

(4) കലാസര്‍ഗ്ഗ ശക്തി: പുറപ്പാട് 31:3, 35:31.

പെന്തിക്കോസ്തി പെരുന്നാളിന്‍റെ പ്രുമിയോനില്‍ പറയുന്ന പരിശുദ്ധാത്മ സ്വഭാവം നാം പ്രത്യേകം പഠിക്കണം. കാറ്റായും തീയായും (അ: പ്ര: 2:1-4) പ്രാവായും കാണപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിന് സ്വഭാവേന രൂപമില്ല. പല രൂപങ്ങളില്‍ അത് നമുക്ക് കാണപ്പെടുന്നു എന്ന് മാത്രമല്ല ഉണ്ടായതും ഉള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സര്‍വ്വത്തിനും രൂപം കൊടുക്കുന്നതും പരിശുദ്ധാത്മാവ് തന്നെ.

സഭയുടെ ദൗത്യനിര്‍വ്വഹണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നതും പരിശുദ്ധാത്മാവ് തന്നെ (അ: പ്ര: 8:29; 10:19; 11:12; 16:7). സഭയില്‍ സഭയുടെ വളര്‍ച്ചയ്ക്കാവശ്യമായ സര്‍വ്വദാനങ്ങളു (ഷൂക്കോനേ ദാലോഹോ) നല്കി അതിനെ വളര്‍ത്തുന്നതും (1 കോരി. 12) പാമരനെ പണ്ഡിതനാക്കുന്നതും, വരുവാനുള്ള മഹത്വത്തിന്‍റെ അച്ചാരവും ജീവന്‍ നല്കുന്നവനും അതേ ആത്മാവാണ്. സഭയിലെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളെ മ്കദ്ണ്‍ശോനോ ദ്ഈദ്തോ (സഭയെ ശുദ്ധീകരിക്കുന്നവന്‍) ഗോമൂറോ ദ്കുല്‍ഹെയ്ന്‍ തെഷ്മെഷോതോ ആലോഹൊയോതോ (സകല ദൈവീക ശുശ്രൂഷകളെയും പൂര്‍ത്തിയാക്കുന്നവന്‍) യോഹൂബോദ് കൊഹനൂതോ (പൗരോഹിത്യ ദാതാവ്) മ്ഷമ്ലിയോനോ ദ്മാമോദീതോ (മാമ്മോദീസായെ തികക്കുന്നവന്‍) മ്കദ്ശോനോ ദ്റോസേ (രഹസ്യങ്ങളെ, അതായത് കൂദാശകള്‍ എന്ന് നാം തെറ്റായി പറഞ്ഞു വരുന്നവയെ ശുദ്ധീകരിയ്ക്കുന്നവന്‍, മ്ഹസ്യോനേ ദാഹതോഹേ (പാപപരിഹാരകന്‍) എന്നിങ്ങനെ പല വിധത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രുമിയോന്‍ പരിശുദ്ധ മാര്‍ ബാസേലിയോസ് (4-ാം ശതാബ്ദം) എഴുതിയതാണെന്ന് പറയുന്നു. ഇത് നാം കൂടുതല്‍ പഠിക്കണം.

എന്നാല്‍ അതോടൊപ്പം തന്നെ, സമൂഹത്തിലും സൃഷ്ടി മുഴുവനിലുമുള്ള പരിശുദ്ധാത്മ പ്രവര്‍ത്തനം കൂടെ നാം മനസ്സിലാക്കിയെങ്കിലേ നമ്മുടെ ഇടുങ്ങിയ മനസ്ഥിതി മാറുകയുള്ളു. പെന്തിക്കോസ്തി പെരുന്നാള്‍ കഴിഞ്ഞുള്ള à´ˆ ദിവസങ്ങളില്‍ ദൈവം നമുക്കതിന് ശക്തി à´¨à´²àµâ€à´£àµâ€à´•à´Ÿàµà´Ÿàµ†.

Related News