Loading ...

Home Europe

ഫ്രാ​ന്‍​സി​ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇ​ള​വ്; ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കും

പാരീ​സ് : രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ബാ​റു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും തു​റ​ക്കാ​ന്‍ ഒരുങ്ങി ഫ്രാന്‍സ്. ജൂ​ണ്‍ ര​ണ്ടോ​ടെ റ​സ്റ്റ​റ​ന്‍റു​ക​ള്‍, ബാ​റു​ക​ള്‍, ക​ഫേ​ക​ള്‍, ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ര്‍​ഡ് ഫി​ലി​പ്പി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.നൂ​റു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​ക്കു പു​റ​ത്തു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ന​ല്‍​കി. എ​ന്നാ​ല്‍‌ പ​ത്തി​ല​ധി​കം പേ​ര്‍ ഒ​ത്തു​കൂ​ടു​ന്ന​തി​നു​ള്ള വി​ല​ക്ക് തു​ട​രും. ജ​ന​ങ്ങ​ള്‍ സ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. à´®àµà´¯àµ‚​സി​യ​ങ്ങ​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തു​റ​ക്കും.അ​തേ​സ​മ​യം, ഓ​റ​ഞ്ച് സോ​ണ്‍ ആ​യ വി​ശാ​ല പാ​രി​സ് മേ​ഖ​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. ജൂ​ണ്‍ പ​കു​തി​യോ​ടെ മ​റ്റു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ര്‍​ത്തി വീ​ണ്ടും തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ഫി​ലി​പ്പി പ​റ​ഞ്ഞു.

Related News