Loading ...

Home sports

എഫ്.എ കപ്പ് ഫൈനല്‍ ഓഗസ്റ്റ് 1ന് നടക്കും

കൊറോണ വൈറസ് ബാധ മൂലം നിര്‍ത്തിവെച്ച എഫ്.à´Ž കപ്പ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച്‌ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. ഇത് പ്രകാരം എഫ്.à´Ž കപ്പ് ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 1ന് നടക്കുമെന്നും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക.കൊറോണ വൈറസ് ബാധ പടര്‍ന്നതിനെ തുടര്‍ന്ന് എഫ്.à´Ž കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളാണ് നിര്‍ത്തിവെച്ചത്. പുതിയ ഫിക്സ്ചറുകള്‍ പ്രകാരം ജൂണ്‍ 27-28 തിയ്യതികളില്‍ എഫ്.à´Ž കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 11-12 തിയ്യതികളിലാവും നടക്കുക. അതെ സമയം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാണോ നടക്കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. à´¸àµ†à´®à´¿ ഫൈനല്‍ മത്സരങ്ങളും ഫൈനലും നേരത്തെ നിഷ്പക്ഷ വേദിയായ വെംബ്ലിയിലാണ് നടന്നുകൊണ്ടിരുന്നത്.എഫ്.à´Ž കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെസ്റ്റര്‍ സിറ്റി ചെല്‍സിയെയും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യൂണൈറ്റഡിനെയും ഷെഫീല്‍ഡ് യുണൈറ്റഡ് ആഴ്‌സണലിനേയും നോര്‍വിച്ച മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയും നേരിടും.

Related News