Loading ...

Home Europe

പോര്‍ച്ചുഗീസും തുറക്കുന്നു

ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതോടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുവാനൊരുങ്ങുകയാണ് രാജ്യങ്ങള്‍. à´† പട്ടികയിലേക്ക് ഏറ്റവും പുതിയതായി കടന്നുവന്നിരിക്കുന്ന രാജ്യമാണ് പോര്‍ച്ചുഗല്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളോടെയും ഉപാധികളോടെയുമാണ് പോര്‍ച്ചുഗല്‍ പ്രവേശം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ à´šà´¿à´² പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമേ നിലവില്‍ പോര്‍ച്ചുഗലിലേക്ക് കടക്കുവാന്‍ അനുമതിയുള്ളു.പ്രവേശനം ഇവര്‍ക്കു മാത്രംരാജ്യത്തിനുള്ളിലേക്ക് യാത്രക്കാര്‍ കടക്കുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോര്‍ച്ചുഗല്‍ മുന്‍പുതന്നെ പുറത്തിറക്കിയിരുന്നു. à´‡à´±àµà´±à´²à´¿, സ്പെയിന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ ഒഴികെയുള്ള ഷെങ്കന്‍ രാജ്യങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ കാനഡ, ബ്രസീല്‍, അമേരിക്കന്‍ ഐക്യനാടുകള്‍, പോര്‍ച്ചുഗീസ് സംസാരിക്കുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായും വിമാനത്താവളങ്ങള്‍ തുറക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ ഇങ്ങനെകര്‍ശനമായ നിബന്ധനകള്‍ എടുത്തുമാറ്റിയതോടെ രാജ്യം പഴയ നിലയിലേക്ക് തിരികെ വരുകയാണ്. സ്റ്റോറുകള്‍, ബുക്ക് ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ലൈബ്രറികള്‍ തുടങ്ങിയവ നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ റസ്റ്റോറന്‍റുകളും കഫേകളും വെറും 50 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഗോള്‍ഫ് കോഴ്‌സുകള്‍, ഗാലറികള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മേയ് 30 മുതല്‍ മതപരമായ ചടങ്ങുകള്‍ക്കും അനുമതി നല്കി തുടങ്ങും. സിനിമാശാലകള്‍, കച്ചേരി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, തിയേറ്ററുകള്‍ എന്നിവ നിശ്ചിത എണ്ണം ആളുകളെ പ്രവേശിപ്പിച്ച്‌ ജൂണ്‍ 1 മുതല്‍ തുറക്കും. ബീച്ചുകളും ജൂണ്‍ ആറോടുകൂടി തുറക്കുവാനാണ് തീരുമാനം.അസോറസ് ദ്വീപസമൂഹത്തിലേക്ക് പോകുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ കോവിഡ്-19 നെഗറ്റീവ് ആയിരിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്. യാത്രാസമയത്ത് അവര്‍ മാസ്കുകളും ഉപയോഗിക്കേണ്ടതുണ്ട്. അലാവോ, മഡെയ്‌റ ദ്വീപസമൂഹത്തിലേക്ക് പോകുന്നവര്‍ 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ പോവുകയും വേണ്ട.

Related News