Loading ...

Home International

ദേശീയ സുരക്ഷാ നിയമം;ചൈനയ്ക്കെതിരെ ആഞ്ഞടിച്ച്‌ യൂറോപ്യന്‍ യൂണിയനും, അമേരിക്കയും

ഹോങ്കോങ്:ഹോങ്കോങ് സുരക്ഷാ ബില്‍ ചൈനീസ് പാര്‍ലമെന്റ് പാസാക്കി. കോവിഡ് മൂലം മാര്‍ച്ചില്‍ മാറ്റിവച്ചശേഷം കഴിഞ്ഞ ആഴ്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം വ്യാഴാഴ്ച സമാപിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട ബില്‍ ആഗസ്തോടെ നിയമമാകും. ബില്ലിനെതിരെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവ രംഗത്തെത്തി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമെതിരാണ് ബില്ലെന്ന് അമേരിക്ക ആരോപിച്ചു.ഇത് യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് അമേരിക്കയുടെ ആവശ്യം ചൈന തള്ളി. ഹോങ്കോങ് സുരക്ഷാ ബില്‍ ചൈനയുടെ ആഭ്യന്തരകാര്യമാണ്. ലോകത്ത് കുഴപ്പമുണ്ടാക്കുന്നത് അമേരിക്കയാണ് എന്നാണ് വസ്തുതകള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നത്. à´…ന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അമേരിക്കയാണെന്നും യുഎന്നിലെ ചൈനയുടെ സ്ഥാനപതി ഷാങ് ജുന്‍ തുറന്നടിച്ചു. അധികാര രാഷ്ട്രീയവും വിരട്ടലുകളും അമേരിക്ക അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. à´¹àµ‹à´™àµà´•àµ‹à´™àµà´™à´¿à´²àµ† പൗരാവകാശങ്ങള്‍ക്ക് കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നാണ് ആഗോള നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും പുതിയ നിയമത്തോടെ. കൂടുതല്‍ സ്വയംഭരണാവകാശത്തിനായി ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമം

Related News