Loading ...

Home USA

ആഫ്രിക്കന്‍ വംശജന്റെ മരണം: അമേരിക്കയില്‍ കലാപം തുടരുന്നു

മെനസോട്ട: ആഫ്രിക്കന്‍ വംശജന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കലാപം തുടരുന്നു. കലാപത്തില്‍ മിനെസോട്ട നഗരത്തിലെ പോലീസ് സ്‌റ്റേഷനും ജനക്കൂട്ടം തീയിട്ടു.45കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ പോലീസ് കൊലപ്പെടുത്തി എന്നാരോപിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തെ അപലപിച്ചുകൊണ്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു. ' à´ˆ ഗുണ്ടാപ്പടകള്‍ മരണമടഞ്ഞ ഫ്‌ലോയിഡിനെ അപമാനിക്കുകയാണെന്നാണ് ട്രംപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തിയത്.ഫ്‌ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബം പോലീസുദ്യോഗ സ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കൂറേനാളുകളായി കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ അമേരിക്കയില്‍ നടക്കുന്ന അക്രമത്തിനെതിരെയുള്ള ജനരോഷമാണ് ഫ്‌ലോയിഡിന്‍രെ മരണത്തോടെ കലാപത്തിലേക്ക് എത്തിനില്‍ക്കുന്നത്. à´šà´¿à´•àµà´•à´¾à´—ോ, ലോസ് ഏയ്ഞ്ചലസ് എന്നീ നഗരങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.അക്രമത്തെ അമര്‍ച്ച ചെയ്യുന്നതില്‍ മെനസോട്ട മേയര്‍ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ട്രംപ് ദേശീയ സുരക്ഷാ സേനയെ അയക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് . കാറില്‍ കള്ളനോട്ട് ഉണ്ടെന്ന പേരിലാണ് പോലീസ് ഫ്‌ലോയിഡുമായി വാക്കുതര്‍ക്കം നടന്നത്. തുടര്‍ന്ന് കൈവിലങ്ങിടുന്നതിനിടെ നിലത്തുവീണ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കൈക്കുഴകൊണ്ട് അമര്‍ത്തിപ്പിടക്കവേയാണ് ശ്വസതടസ്സമുണ്ടായി ഫ്‌ലോയിഡ് മരണമടഞ്ഞത്. ശ്വാസം മുട്ടുന്നുവെന്നും തന്നെ കൊല്ലരുതെന്നും ഫ്‌ലോയിഡ് അപേക്ഷിക്കുന്നത് പോലീസിന്റെ വീഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്. à´ˆ വീഡിയോ പുറത്തുവന്നതാണ് കലാപത്തിന് കാരണമായത്.

Related News