Loading ...

Home International

അമേരിക്കയുടെ സ​ഹാ​യം വേ​ണ്ട, ഇ​ന്ത്യ​യു​മാ​യു​ള​ള അ​തി​ര്‍​ത്തി തർക്കത്തിൽ മൂ​ന്നാം​ക​ക്ഷി​യു​ടെ ആ​വ​ശ്യ​മില്ലെന്നു ചൈന

ഇ​ന്ത്യ​യു​മാ​യു​ള​ള അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്താ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​ള​ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി ചൈ​ന.

ച​ര്‍​ച്ച​യി​ലൂ​ടെ​യും കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍ ശ​രി​യാ​യി പ​രി​ഹ​രി​ക്കാ​ന്‍ ചൈ​ന​യ്ക്കും ഇ​ന്ത്യ​യ്ക്കും ക​ഴി​യു​മെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ചൈ​ന​യ്ക്കും ഇ​ന്ത്യ​യ്ക്കു​മി​ട​യി​ല്‍ അ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ മാ​ര്‍​ഗ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. à´‡â€‹à´¨àµà´¤àµà´¯â€‹à´¯àµà´‚ ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ധ്യ​സ്ഥ ശ്ര​മം ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ സാ​ധ്യ​ത വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍.

എ​ന്നാ​ല്‍, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ മൂ​ന്നാ​മ​തൊ​രു ക​ക്ഷി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ചൈ​ന വാ​ഗ്ദാ​നം ത​ള്ളു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ച്ച്‌ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചി​രു​ന്നു.

നേ​ര​ത്തെ, ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി ഇ​ന്ത്യ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ നി​ല​വി​ലെ സ്ഥി​തി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ചൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി.

Related News