Loading ...

Home Business

റബര്‍ ഉത്‌പാദനം വീണ്ടും 7 ലക്ഷം ടണ്‍ കടന്നു

കൊച്ചി: ഇന്ത്യയില്‍ റബര്‍ ഉത്‌പാദനം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2019-20) 9.4 ശതമാനം വര്‍ദ്ധിച്ച്‌ 7.12 ലക്ഷം ടണ്ണിലെത്തി. 2014-15ന് ശേഷം ആദ്യമായാണ് ഉത്‌പാദനം ഏഴുലക്ഷം ടണ്‍ കടക്കുന്നത്. ചെലവ് കുറച്ച്‌, കൂടുതല്‍ ഉത്‌പാദനവും ലാഭവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് à´ˆ വര്‍ദ്ധനയ്ക്ക് കാരണമെന്ന് റബര്‍ ബോര്‍ഡ് പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം അധികമായി ടാപ്പിംഗ് നടന്നത് 40,000 ഹെക്‌ടറിലാണ്.അതേസമയം, റബര്‍ ഉപഭോഗം താഴേക്ക് നീങ്ങുകയാണ്. 2018-19ലെ 12.11 ലക്ഷം ടണ്ണില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഉപഭോഗം 11.34 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാല്‍, ആഭ്യന്തര ഉത്‌പാദനവും ഉപഭോഗവും തമ്മിലെ അന്തരം 5.61 ലക്ഷം ടണ്ണില്‍ നിന്ന് 4.22 ലക്ഷം ടണ്ണിലേക്ക് താഴ്‌ന്നു. നടപ്പുവര്‍ഷം (2020-21) ആഭ്യന്തര ഉത്‌പാദന പ്രതീക്ഷ 7.10 ലക്ഷം ടണ്ണാണ്.ഇറക്കുമതി കുറഞ്ഞു;കയറ്റുമതി കൂടി2019-20ല്‍ ഇന്ത്യയില്‍ നിന്നുള്ള റബര്‍ കയറ്റുമതി 12,194 ടണ്ണായി ഉയര്‍ന്നു. 2018-19ല്‍ ഇത് 4,551 ടണ്ണായിരുന്നു. അതേസമയം, ഇറക്കുമതി 20 ശതമാനം കുറഞ്ഞു.

Related News