Loading ...

Home Education

ജൂണ്‍ ഒന്ന് മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉത്തരകടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കും. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണ്‍ ഒന്നു മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. രാവിലെ എട്ടര മുതല്‍ വൈകുന്നേകം അഞ്ചര വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍.വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. à´“ണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.

Related News