Loading ...

Home Kerala

പെന്‍ഷന്‍ വിതരണം ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണങ്ങളായി. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം ചെയ്യും.ജൂണ്‍ ഒന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് നമ്ബര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്കും വിതരണം ചെയ്യും. അക്കൗണ്ട് നമ്ബര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് രണ്ടാം തിയതി രാവിലെ 10 മുതല്‍ ഒന്ന് വരെയും മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അക്കൗണ്ട് നമ്ബര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നിന് രാവിലെ 10 മുതല്‍ ഒരുമണിവരെയും അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് സമയം. നാലാം തിയതി രാവിലെ 10 മുതല്‍ ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ആറില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല്‌വരെ ഏഴില്‍ അവസാനിക്കുന്നവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.അക്കൗണ്ട് നമ്ബര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് അഞ്ചിന് രാവിലെ 10 മുതല്‍ ഒരു മണിവരെയും ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെയുമാണ് പെന്‍ഷന്‍ വിതരണം.ഒരു സമയം ട്രഷറി കാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വരി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അനുവദനീയമായ ശാരീരിക അകലം പാലിക്കണം. എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പോ ഹാന്‍ഡ് സാനിറ്റൈസറോ ഉപയോഗിച്ച്‌ അണുവിമുക്തമാക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണ്.ട്രഷറികളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദ വിവരം ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാനുമുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News