Loading ...

Home Kerala

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ മൂ​ന്നും നാ​ലും ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നും നാ​ലും ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം 2.56 ന് ​ആ​യി​രു​ന്നു ഷ​ട്ട​ര്‍ തു​റ​ന്ന​ത്.

മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ 70 സെ​ന്‍റീ​മീ​റ്റ​റും നാ​ലാം ഷ​ട്ട​ര്‍‌ ഒ​രു മീ​റ്റ​റു​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ക​ര​മ​ന​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. à´‡â€‹à´Ÿàµâ€‹à´•àµà´•à´¿ ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഓ​റ‍​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related News