Loading ...

Home Business

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ആഗോള സൂചികകള്‍ ശക്തമായി മുന്നേറുന്നതിനാല്‍ രാജ്യത്തെ ബെഞ്ച്മാര്‍ക്ക് സൂചികകളും തുടര്‍ച്ചയായ രണ്ടാം ദിവസവും കുത്തനെ ഉയര്‍ന്നു. ഏഷ്യന്‍ വിപണികളും വിപണികളും യൂറോപ്യന്‍ വിപണികളും ഇന്ന് നേട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് ട്രേഡിംഗ് സെഷനുകളില്‍ 5 ശതമാനം നേട്ടം കൈവരിച്ച സെന്‍സെക്സ് ഇന്ന് 595 പോയിന്‍റ് ഉയര്‍ന്ന് 32,200 ല്‍ എത്തി. നിഫ്റ്റി 50 175 പോയിന്റ് ഉയര്‍ന്ന് 9,490 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.നിഫ്റ്റിയെ ഇന്ന് നേട്ടത്തിലേയ്ക്ക നയിച്ച പ്രധാന ഓഹരികള്‍ സീ എന്റര്‍ടൈന്‍മെന്റ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോമോട്ടോ കോര്‍പ്പ്, ലാര്‍സന്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ്. ഇന്ന് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് സോഫ്ട്വെയര്‍ ഓഹരികള്‍ക്കാണ്. à´Ÿà´¿à´¸à´¿à´Žà´¸àµ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ ദുര്‍ബലമായ പ്രകടനമാണ് ഇന്ന് കാഴ്ച്ച വച്ചത്. കൊറോണ വൈറസ് മഹാമാരി ബാധിച്ച 2020 മാര്‍ച്ച്‌ 31 ന് അവസാനിച്ച നാലാം പാദത്തില്‍ 146.59 കോടി രൂപയുടെ മൊത്തം നഷ്ടം കമ്ബനി റിപ്പോര്‍ട്ട് ചെയ്തതിനുശേഷവും ആദിത്യ ബിര്‍ള ഫാഷന്‍ ഇന്ന് എട്ട് ശതമാനം ഉയര്‍ന്നു.മധ്യപ്രദേശില്‍ 1,320 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ മധ്യപ്രദേശ് വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ അനുമതി നല്‍കിയതായി കമ്ബനി പറഞ്ഞിട്ടും അദാനി പവര്‍ ഓഹരികള്‍ ഇടിയുകയും ചെയ്തു. നിഫ്റ്റിയില്‍ നിന്നുള്ള വ്യാപാരത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരില്‍ ബിപിസിഎല്‍, ഐടിസി, വിപ്രോ എന്നിവ ഉള്‍പ്പെടുന്നു. 2020 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്ബനിയുടെ അറ്റാദായം 48.41 ശതമാനം ഉയര്‍ന്ന് 64.04 കോടി രൂപയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 9 ശതമാനത്തിലധികം ഉയര്‍ന്നു.നിഫ്റ്റി ബാങ്ക് ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. ഇന്നലത്തെ നേട്ടം 7 ശതമാനത്തിലധികമാണ്. നിഫ്റ്റി ഫിന്‍ സര്‍വീസസും 2.7 ശതമാനം ഉയര്‍ന്നു. ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്റ്റി മെറ്റല്‍ 2.3 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി ഐടി എന്നിവയും à´…à´° ശതമാനം വീതം ഉയര്‍ന്നു.

Related News