Loading ...

Home Business

വിമാനയാത്ര മുടങ്ങിയവര്‍ക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയര്‍ ഇന്ത്യ

ലോക്ഡൗണ്‍ മൂലം വിമാനയാത്ര മുടങ്ങിയവര്‍ക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയര്‍ ഇന്ത്യ. മാര്‍ച്ച്‌ 23 മുതല്‍ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗണ്‍ മൂലം യാത്ര റദ്ദാകുകയും ചെയ്തവര്‍ക്കാണു വീണ്ടും ബുക്ക് ചെയ്യാന്‍ സൗകര്യം.
ടിക്കറ്റ് തീയതി മാറ്റുന്നതിന് ഈടാക്കുന്ന നിശ്ചിത തുക ഒഴിവാക്കും. എന്നാല്‍, മാറ്റിയെടുക്കുന്ന തീയതിയിലെ നിരക്ക് കൂടുതലാണെങ്കില്‍ വ്യത്യാസമുള്ള തുക നല്‍കണം.

Related News