Loading ...

Home sports

ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഡിസംബര്‍ മൂന്നിന്

സിഡ്നി: à´ˆ വര്‍ഷം നടത്താനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്. ഡിസംബര്‍ മൂന്നിന് ബ്രിസ്‌ബേനിലാണ് ആദ്യ ടെസ്റ്റ് മാച്ച്‌ നടക്കുക. അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികള്‍. ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. നാല് മത്സരങ്ങളുള്ള പരമ്ബരയിലെ അവസാന ടെസ്റ്റും സിഡ്‌നിയില്‍ തന്നെ നടക്കും. ക്രിക്കറ്റ് പ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസീസ് ഡേ-നൈറ്റ് ടെസ്റ്റിനു വേദിയാവുക അഡ്ലെയ്ഡായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തിയതാണ് വിവരം. à´¤à´¾à´°à´™àµà´™à´³àµà´Ÿàµ† ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

Related News