Loading ...

Home cinema

ലോല ചലച്ചിത്രമാകുന്നു, ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത് 15 സംവിധായകര്‍ ചേര്‍ന്ന്

ലോല ചലച്ചിത്രമാകുന്നു, ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്‌ത സംവിധായകര്‍ കെ.മധു, ബ്ലസി, ലാല്‍ ജോസ്, ഡോ. ബിജു, ജി. മാര്‍ത്താണ്ഡന്‍, മധുപാല്‍, പ്രദീപ്‌ നായര്‍, ഗിന്നസ് പക്രു, ഷിബു ഗംഗാധരന്‍, സലിം കുമാര്‍ , സജിത് ജഗത്‌നന്ദന്‍, കണ്ണന്‍ താമരക്കുളം ,à´Žà´‚.ബി .പദ്മകുമാര്‍ , അനീഷ്‌ ഉപാസന ,കെ. ആര്‍. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത് .നവാഗതനായ രമേശ് എസ് മകയിരമാണ് ലോലയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ രമേശ് എസ് മകയിരം കൗമുദി ചാനല്‍ നിര്‍മിച്ച്‌ പ്രക്ഷേപണം ചെയ്ത മഹാഗുരു സിനിമാറ്റിക് പരമ്ബരയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രധാന ശിഷ്യനായ ബോധാനന്ദ സ്വാമിയായി അഭിനയിച്ചിരുന്നു. à´’രു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്കഡോണ്‍ കാലത്തു നടക്കുന്ന à´šà´¿à´² സംഭവങ്ങളുടെ à´•à´¥ പറയുന്ന ചിത്രമാണ് ലോല.ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കളായ പുതുപുരക്കല്‍ ഫിലിമ്സും ,സംവിധായകനും പറഞ്ഞു.

ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം - ആലപ്പുഴ ജില്ലകളില്‍ ആയിരിക്കും 3 ഗാനങ്ങള്‍ ഉള്ള സിനിമയില്‍ പ്രശസ്ത കവി രാജന്‍ കൈലാസ് എഴുതുന്ന വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം നിര്‍വഹിക്കും , ലോല'യില്‍ പുതിയ ഗായകരയെയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നു .രചന സംവിധാനം : രമേശ് എസ് മകയിരം,നിര്‍മ്മാണം :എസ് ശശിധരന്‍ പിള്ള ,ഛായഗ്രഹണം : സിനോജ് പി അയ്യപ്പന്‍, എഡിറ്റര്‍ : റഷിന്‍ അഹമ്മദ്, കവിത :രാജന്‍ കൈലാസ്, മ്യൂസിക്& ബിജിഎം : ഗിരീഷ് നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : മനോജ് കാരന്തൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അജയന്‍ വി കാട്ടുങ്ങല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : വിശാഖ് ആര്‍ വാര്യര്‍,സൗണ്ട് ഡിസൈന്‍ : നിവേദ് മോഹന്‍ദാസ്, പ്രൊജക്റ്റ് ഡിസൈന്‍ :അരുണ്‍ സോളോ, മേക്കപ്പ് : ലാലു കൂട്ടാലിട,
കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂര്‍, പി. ആര്‍. ഒ : ഏ.എസ് ദിനേശ്, സ്റ്റില്‍സ് :ദീപു അമ്ബലക്കുന്ന്, മാര്‍ക്കെറ്റിംഗ് കണ്‍സല്ട്ടിംഗ് ഷാജി എ ജോണ്‍ , ഡിസൈന്‍ :സജീഷ് പാലായി ഡിസൈന്‍.
ലോക് ഡൗണ്‍ ഇളവുകളില്‍ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുന്‍കരുതലുകളും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി അനുസരിച്ച്‌ കൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Related News