Loading ...

Home sports

ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന് അനില്‍ കുംബ്ലെയും ലക്ഷ്മണും

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച à´ˆ വര്‍ഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും. മത്സരങ്ങളുടെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തി ഐ.പി.എല്‍ à´ˆ വര്‍ഷം തന്നെ നടത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനില്‍ കുംബ്ലെ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരു താരങ്ങളും.3-4 സ്റ്റേഡിയങ്ങളിലേക്കായി മത്സരങ്ങള്‍ ചുരുക്കുകയും കാണികള്‍ ഇല്ലാതെ മത്സരം നടത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ à´ˆ വര്‍ഷം തന്നെ ഐ.പി.എല്‍ നടത്താന്‍ കഴിയുമെന്ന് കുംബ്ലെ പറഞ്ഞു. ഐ.പി.എല്ലിലെ ടീമുകള്‍ എല്ലാം ചേര്‍ന്ന് യാത്രക്ക് എളുപ്പമായ ഒരു വേദി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ à´ˆ വര്‍ഷം തന്നെ ഐ.പി.എല്‍ നടത്താന്‍ കഴിയുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. à´Žà´¯à´°àµâ€à´ªàµ‹à´°àµâ€à´Ÿàµà´Ÿà´¿à´²àµâ€ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും അതുകൊണ്ട് ഐ.പി.എല്‍ ടീമുകളും ബി.സി.സി.ഐയും ചേര്‍ന്ന് à´ˆ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Related News