Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ ഇന്ന് 84 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; ഒ​രു മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 84 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചു. തെ​ലു​ങ്കാ​ന സ്വ​ദേ​ശിയാണ് മ​രി​ച്ചത്. കാ​സ​ര്‍​ഗോ​ഡ് 18 പേ​ര്‍​ക്കും പാ​ല​ക്കാ​ട് 16 പേ​ര്‍​ക്കും ക​ണ്ണൂ​ര്‍ 10 പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് എ​ട്ട് പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഏ​ഴ് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ആ​റ് പേ​ര്‍​ക്കും കോ​ട്ട​യ​ത്ത് മൂ​ന്ന് പേ​ര്‍​ക്കും കൊ​ല്ലം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ അ​ഞ്ജ​യ് ആ​ണ് മ​രി​ച്ച​ത്. à´‡â€‹à´¯à´¾â€‹à´³àµâ€ കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. തെ​ലു​ങ്ക​ന​യി​ലേക്കു പോകാനിരുന്ന ഇയാള്‍ ട്രെ​യി​ന്‍ മാ​റി ക​യ​റി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 31 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ 48 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ അ​ഞ്ച് പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും എ​ത്തി​യ 31 പേ​ര്‍​ക്കും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ ഒ​ന്‍​പ​ത് പേ​ര്‍​ക്കും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും ഗു​ജ​റാ​ത്തി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ര്‍​ക്ക് വീ​ത​വും ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,088 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 526 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,15,297 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,14,305പേ​ര്‍ വീ​ടു​ക​ളി​ലും 992 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 210 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 60,685 വ്യ​ക്തി​ക​ളു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 58,460 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 9,935 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 9,217 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

സംസ്ഥാനത്ത് ഇത് വരെ ഏഴ് പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയെ കൂടാതെയാണ് ഏഴ് മരണം.

Related News