Loading ...

Home National

പുല്‍വാമ മോഡല്‍ ആക്രമണം; ശ്രമം തകര്‍ത്ത് സൈന്യം

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം തകര്‍ത്ത് സൈന്യം. സ്ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ സൈന്യം പിടികൂടി. വിജനമായ പ്രദേശത്തേക്ക് മാറ്റി സൈന്യം കാര്‍ തകര്‍ത്തു. പുല്‍വാമയിലായിരുന്നു സംഭവം. കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ ചാവേര്‍ ആക്രമണം നടത്താനുള്ള ശ്രമമാണ് സൈന്യം തകര്‍ത്തത്.പുല്‍വാമ മോഡല്‍ ആക്രമണം ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളില്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സൈന്യത്തിന് ഒരു മാസം മുന്‍പ് വിവരം ലഭിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. ആദ്യം സ്ഫോടനം നടത്തുന്ന മേഖല പുല്‍വാമ അടക്കമുള്ള ശ്രീന​ഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള ദേശീയ പാതയിലായിരിക്കുമെന്നും രഹസ്യ വിവരം ലഭിച്ചിരുന്നു. à´‡à´¤à´¿à´¨àµà´±àµ† അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്.à´ˆ പരിശോധന നടത്തിയ ഘട്ടത്തിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം സൈന്യം പിടികൂടിയത്. തുടര്‍ന്ന് à´ˆ വാഹനം കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയില്‍ വച്ചാണ് വാഹനം പിടികൂടിയത്. വാഹനത്തിലെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് വിജനമായ സ്ഥലത്തേക്ക് മാറ്റി വാഹനം തകര്‍ത്തത്.

Related News