Loading ...

Home USA

ട്വിറ്ററിനു ട്രംപിന്‍റെ താക്കീത്

വാ​​ഷിം​​ഗ്ട​​ണ്‍​​ ഡി​​സി:‍‍ സ്വ​​ത​​ന്ത്ര ആ​​ശ​​യ പ്ര​​കാ​​ശ​​നം ത​​ട​​സപ്പെ​​ടു​​ത്തു​​ന്ന ട്വി​​റ്റ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ താ​​ക്കീ​​ത്. വേ​​ണ്ടി​​വ​​ന്നാ​​ല്‍ ഇ​​വ അ​​ട​​ച്ചു​​പൂ​​ട്ടാ​​നും മ​​ടി​​ക്കി​​ല്ലെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു.

ത​​പാ​​ല്‍ വോ​​ട്ട് ക്ര​​മ​​ക്കേ​​ടു​​ക​​ള്‍​​ക്കു വ​​ഴി​​തെ​​ളി​​ക്കു​​മെ​​ന്ന് ആ​​രോ​​പി​​ച്ച്‌ ട്രം​​പ് ട്വീ​​റ്റു ചെ​​യ്ത​​താ​​ണ് പ്ര​​ശ്നം സൃ​​ഷ്ടി​​ച്ച​​ത്. വാ​​യ​​ന​​ക്കാ​​ര്‍ ഇ​​തി​​ന്‍റെ സ​​ത്യാ​​വ​​സ്ഥ പ​​രി​​ശോ​​ധി​​ച്ചു ബോ​​ധ്യ​​പ്പെ​​ട​​ണ​​മെ​​ന്നു ട്വീ​​റ്റി​​ന​​ടി​​യി​​ല്‍ ട്വി​​റ്റ​​ര്‍ കു​​റി​​ച്ചു. à´‡â€‹â€‹à´¤à´¾â€‹â€‹à´£àµ ട്രം​​പി​​നെ രോ​​ഷാ​​കു​​ല​​നാ​​ക്കി​​യ​​ത്.
2020ലെ ​​പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​പെ​​ടാ​​നാ​​ണു ട്വി​​റ്റ​​ര്‍ ശ്ര​​മി​​ക്കുന്ന​​തെ​​ന്ന് ട്രം​​പ് ആ​​രോ​​പി​​ച്ചു.

ത​​പാ​​ല്‍​​വോ​​ട്ടു സം​​ബ​​ന്ധി​​ച്ച എ​​ന്‍റെ ട്വീ​​റ്റ് തെ​​റ്റാ​​ണെ​​ന്നു പ​​റ​​ഞ്ഞ് വ​​സ്തു​​ത​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​നാ​​യി വ്യാ​​ജ വാ​​ര്‍​​ത്താ മാ​​ധ്യ​​മ​​ങ്ങ​​ളാ​​യ സി​​എ​​ന്‍​​എ​​ന്‍, വാ​​ഷിം​​ഗ്ട​​ണ്‍ പോ​​സ്റ്റ് എ​​ന്നി​​വ​​യി​​ലേ​​ക്ക് ലി​​ങ്കു ന​​ല്‍​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് അ​​വ​​ര്‍. അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​ന സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​ന്‍ ട്വി​​റ്റ​​റിനെ അ​​നു​​വ​​ദി​​ക്കി​​ല്ല- ട്രം​​പ് മ​​റ്റൊ​​രു ട്വീ​​റ്റി​​ല്‍ പ​​റ​​ഞ്ഞു.

Related News