Loading ...

Home Kerala

അണക്കെട്ടുകളിലെ ജലനിരപ്പ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് വ്യക്തമാക്കണമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടുമാണ് ഈ നിര്‍ദേശം വച്ചിരിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റീസിനു നല്‍കി കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പല അണക്കെട്ടുകളിലും ജലനിരപ്പ് ഇപ്പോള്‍തന്നെ ഉയര്‍ന്ന നിലയിലാണെന്നും വൈദ്യുതി ഉത്പാദനം കുറവാണെന്നും സാധാരണ കാലവര്‍ഷമുണ്ടായാല്‍ പോലും പ്രളയസാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ കത്ത് പരിഗണിച്ച ചീഫ് ജസ്റ്റീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്ബ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് ഇനി അടുത്ത മാസം ആറിന് പരിഗണിക്കും.സാധാരണ വേനല്‍ക്കാലങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ ജലനിരപ്പ് ഇപ്പോള്‍ കേരളത്തിലെ പല അണക്കെട്ടുകളിലുമുണ്ടെന്നാണാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ അതനുസരിച്ചുള്ള വൈദ്യുതോല്‍പ്പാദനം പല അണക്കെട്ടുകളിലും നടക്കുന്നില്ല. ഇടുക്കി അണക്കെട്ടില്‍ മൂന്ന് ജനറേറ്ററുകള്‍ കേടായ സ്ഥിതിയിലാണ്. ഈ അവസ്ഥയില്‍ മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം അല്‍പാല്‍പ്പം തുറന്നുവിടല്‍ പ്രായോഗികമാകില്ല. സാധാരണ കാലവര്‍ഷമാണെങ്കില്‍ത്തന്നെ
പ്രളയസാധ്യതയുണ്ടെന്നിരിക്കെ അതിവര്‍ഷമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

Related News