Loading ...

Home International

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ഗുട്ടെറസ് പറഞ്ഞു.ആരാണ് മദ്ധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം, അക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. à´‡à´¨àµà´¤àµà´¯à´¯àµà´‚ ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് മദ്ധ്യസ്ഥ വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടം പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Related News