Loading ...

Home Europe

കാ​ന​ഡ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ ഒ​ന്‍​പ​ത് വ​രെ നീ​ട്ടി

ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ ഒ​ന്‍​പ​ത് വ​രെ നീ​ട്ടി. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യെ​ങ്കി​ലും കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ അടക്കം ഇ​ള​വു​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഒ​ന്‍റാ​റി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഗോ​ള്‍​ഫ്ക്ല​ബു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ദ​ന്ത​ല്‍ ക്ലി​നി​ക്കു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്പോ​ഴും വി​വി​ധ പാ​ര്‍​ക്കു​ക​ളി​ല്‍ ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി. ബെ​ല്‍​വ്യൂ​പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ജോ​ഗിം​ഗി​നാ​യും സൈ​ക്ക്ലിം​ഗി​നാ​യും വി​ശ്ര​മ​ത്തി​നാ​യു​മെ​ല്ലാം എ​ത്തു​ന്നു​ണ്ട്. à´¸à´¾â€‹à´®àµ‚​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ജ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബെ​ല്‍​വ്യൂ, കി​ന്‍​സ്മെ​ന്‍, ബോ​സ്റ്റ​ണ്‍ തു​ട​ങ്ങി​യ പാ​ര്‍​ക്കു​ക​ള്‍ ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ഒൗ​ദ്യോ​ഗി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

കാ​ന​ഡ​യി​ല്‍ ഇ​തു​വ​രെ 87,519 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ 6,765 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 46,164 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ക്യു​ബെ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ​പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത്, 49,139. ഇ​വി​ടെ 4,228 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. ഒ​ന്‍റാ​റി​യോ​യി​ല്‍ 26,483 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ 2,155 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

Related News