Loading ...

Home National

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; സ്പീക്ക അപ് ക്യാംപയിനിന് ഒരുക്കം

കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ദരിദ്രരുടേയും കുടിയേറ്റക്കാരുടേയും മധ്യവര്‍ഗത്തിന്റേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിനായി സ്പീക്ക് അപ് ക്യാംപയിനിംഗിനൊരുങ്ങി കോണ്‍ഗ്രസ്. മെയ് 28 നാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കുടിയേറ്റ തൊഴിലാളികളടക്കം രാജ്യത്തെ ഒരു വിഭാഗം പൂര്‍ണ്ണമായും പ്രതിസന്ധിയിലായത്. ഇവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, അനുഭാവികള്‍ എന്നിവരാണ് വ്യാഴാഴ്ച്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ ഓണ്‍ലൈന്‍ ക്യാമ്ബയിന്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കുക, തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സാമ്ബത്തിക പാക്കേജിന് പുറമേ പാവപ്പെട്ടവര്‍ക്ക് 10000 രൂപ അടിയന്തിരമായി ധനസഹായം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും.കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ വഴി സന്ദേശമയക്കുമെന്നും ഇത് വഴി ദരിദ്രരുടേയും കുടിയേറ്റക്കാരുടേയും ശബ്ദം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തുമെന്നും കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിഭാഗം മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു. ക്യാംപയിന്‍ സംബന്ധിച്ച ഒരു ചെറിയ വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. 50 ലക്ഷം പേരെ അണിനിരത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാനയില്‍ നിന്നുമാത്രം ഒന്നരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് തെലുങ്കാന പിസിസി പ്രസിഡണ്ട് വ്യക്തമാക്കി.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുടിയേറ്റ തൊഴിലാളികളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നിരന്തരം ഇടപെട്ടിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യയാത്ര സൗകര്യം ഒരുക്കുന്നത് മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടപെടല്‍ സജീവമാണ്. സ്പീക്ക് അപ് ക്യാപയിനും വലിയ വിജയമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Related News