Loading ...

Home International

ഭരണകാലത്തില്‍ റെക്കോഡിട്ട് എലിസബത്ത് രാജ്ഞി

ലണ്ടന്‍: തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍െറ അന്ത്യത്തോടെ ജീവിച്ചിരിക്കുന്നവരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നിര്‍വഹിച്ച  ആള്‍ എന്ന ബഹുമതി  ഇനി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക്. 70 വര്‍ഷത്തെ രാജഭരണത്തിന് വിരാമമിട്ടാണ് 88ാമത്തെ വയസ്സില്‍ കഴിഞ്ഞ ദിവസം അതുല്യതേജ് ലോകത്തോട് വിടപറഞ്ഞത്.1946ല്‍ അധികാരത്തില്‍ ഏറിയ അദ്ദേഹം എഴുപത് വര്‍ഷവും നാലു മാസവുമാണ് അധികാരത്തില്‍ പിന്നിട്ടത്. 1952ല്‍  25ാമത്തെ വയസ്സിലാണ് എലിസബത്ത് രാജ്ഞി à´ˆ പദവിയിലത്തെിയത്. രാജ്ഞിക്ക് 90 വയസ്സായി. ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ അതുല്യതേജിന്‍െറ റെക്കോഡ് മറികടക്കാന്‍ കഴിയും. 63 വര്‍ഷം ഭരിച്ച വിക്ടോറിയ രാജ്ഞിയെ എലിസബത്ത് പിന്തള്ളിയത് കഴിഞ്ഞ വര്‍ഷമാണ്.

Related News