Loading ...

Home Education

കേന്ദ്രീയ വിദ്യാലയങ്ങളില്‍ മെയ് 29 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

ന്യൂഡല്‍ഹി : കേന്ദ്രീയ വിദ്യാലയങ്ങളില്‍ മെയ് 29 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. വേനലവധിയ്ക്ക് ശേഷമുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത് . രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് സമയം . ഒരു മണിക്കൂര്‍ സമയം ഇടവേള നല്‍കി 2 സെക്ഷനുകളിലായാണ് ക്ലാസ് ക്രമീകരിക്കുകയെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ അധികൃതര്‍ പറയുന്നത്.ഗൂഗിള്‍ മീറ്റ് വഴിയാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുക . à´—ൂഗിള്‍ ക്ലാസ് റൂം വഴി വിദ്യാര്‍ത്ഥികള്‍ക്ക്‌ അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാവുന്നതാണ് . à´ˆ ആപ്ലിക്കേഷനുകള്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു . വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്.
അതേസമയം സാമ്ബത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപ്പോ വാങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

Related News