Loading ...

Home Business

ആഗോള സാമ്പത്തിക സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നു, തിരിച്ചുവരവ് വൈകും: റോയിട്ടേഴ്‌സ് പോള്‍

കൊവിഡ് 19 മഹാമാരി എഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് വ്യാപിച്ചതിനാല്‍ വികസിത രാജ്യങ്ങളുടെ സാമ്ബത്തിക സാധ്യതകള്‍ക്ക് പോയ മാസത്തില്‍ വീണ്ടും മങ്ങലേറ്റു. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ പങ്കെടുത്ത അഞ്ചിലൊന്ന് സാമ്ബത്തിക വിദഗ്ധര്‍ മാത്രമെ വി-ആകൃതിയിലുള്ള ഷാര്‍പ്പ് റിക്കവറി പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ 5.5 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച വൈറസ് പടരുന്നത് തടയാന്‍ പല രാജ്യങ്ങളുടം ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങിയതോടെ, ആരോഗ്യത്തിലേക്കും അഭിവൃദ്ധിയിലേക്കും വേഗത്തില്‍ മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ അണിനിരക്കുന്നത്.എന്നാല്‍, സാമ്ബത്തിക പ്രവര്‍ത്തനത്തിലെ നിചബിന്ദു കൂടുതല്‍ ആഴമേറിയതും തിരിച്ചുവരവിന് കുറച്ച്‌ സമയം മുമ്ബ് പ്രവചിച്ചതിലും കൂടുതല്‍ സമയമെടുത്തേക്കാം. à´•à´¾à´°à´£à´‚, മഹാമാരി, ലോകമെമ്ബാടും പലഘട്ടങ്ങളിലായി വ്യാപിക്കുകയും വിവിധ സമയങ്ങളില്‍ രാജ്യങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി റോയിട്ടേഴ്‌സ് എടുത്ത 250 -ലധികം സാമ്ബത്തിക വിദഗ്ധരുടെ പോള്‍ ഫലം സൂചിപ്പിക്കുന്നത്, പ്രധാന സമ്ബദ് വ്യവസ്ഥകളിലെ മാന്ദ്യം മുമ്ബ് പ്രവചിച്ചതിനെക്കാള്‍ ആഴമേറിയതായിരിക്കുമെന്നാണ്.ആദ്യപാദത്തില്‍ സമ്ബദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും: എസ്ബിഐ റിസര്‍ച്ച്‌വീണ്ടെടുക്കല്‍ ഒന്നുകില്‍ യു ആകൃതിയിലുള്ളതോ അഥവാ നീണ്ടുനില്‍ക്കുന്നതോ ആയിരിക്കാമെന്നാണ് 94 -ല്‍ 69 സാമ്ബത്തിക വിദഗ്ധരും പറയുന്നത്. വെറും 15 പേര്‍ മാത്രമാണ്‌ന വി ആകൃതിയുള്ള അഥവാ ശക്തമായ വീണ്ടെടുക്കല്‍ ഉണ്ടാവുമെന്ന് അഭിപ്രായപ്പെടുന്നത്. ലോക സമ്ബദ് വ്യവസ്ഥ à´ˆ വര്‍ഷം 3.2 ശതമാനം കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഏപ്രില്‍ 23 റോയിട്ടേഴ്‌സ് വോട്ടെടുപ്പില്‍ പ്രവചിച്ച 2.0 ശതമാനം സങ്കോചവും ഏപ്രില്‍ 3 -ലെ വോട്ടെടുപ്പില്‍ -1.2 ശതമാനവും പ്രവചിക്കുന്നു.2020 -ല്‍ ഒരു സാമ്ബത്തിക വിദഗ്ധനും പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. -0.3% മുതല്‍ -6.7% വരെയാണ് പ്രവചനങ്ങള്‍. ഏറ്റവും മോശം അവസ്ഥയിലുള്ള കാഴ്ചപ്പാട് -6.0%, -3.0% മുതല്‍ -15.0% വരെയുള്ളവ. പകര്‍ച്ചവ്യാധി ഉണ്ടാകുന്നതിന് മുമ്ബ് ആഗോള സാമ്ബത്തിക വളര്‍ച്ചയുടെ പ്രവചനങ്ങള്‍ 2.3% മുതല്‍ 3.6% വരെയാണ്. ആഗോള സമ്ബദ് വ്യവസ്ഥ അടുത്ത വര്‍ഷം 5.4 ശതമാനം വളര്‍ച്ച നേടുമെന്ന് ഏറ്റവും പുതിയ വോട്ടെടുപ്പ് പറയുന്നു. കഴിഞ്ഞ മാസം പ്രവചിച്ച 4.5 ശതമാനത്തേക്കാള്‍ വേഗത്തിലാണിത്.യുഎസ്, യൂറോ സോണ്‍, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രവചനങ്ങള്‍ മുന്‍ വോട്ടെടുപ്പുകളില്‍ നിന്ന് à´ˆ വര്‍ഷത്തേക്ക് കുറച്ചിരുന്നു. ചരിത്രപരമായ മാന്ദ്യം കണക്കിലെടുത്ത് 2021 -ലെ പ്രതീക്ഷകള്‍ മിതമായിരുന്നുതാനും. മിക്ക കേന്ദ്ര ബാങ്കുകളും വന്‍തോതിലുള്ള ധനനയം ലഘൂകരിക്കുകയും പല പ്രമുഖ രാജ്യങ്ങള്‍ക്കും അഭൂതപൂര്‍വമായ, ധനപരമായ ഉത്തേജനം ഉണ്ടായിരുന്നിട്ടും അത് സംഭവിക്കുകയുണ്ടായി.

Related News