Loading ...

Home sports

ഇന്ത്യ - ഓസ്ട്രേലിയ പരമ്ബരയിലെ ആദ്യ ടെസ്റ്റ് ബ്രിസ്ബണില്‍

കോവിഡ്19 പ്രതിസന്ധിയില്ലാതെ ഇന്ത്യ - ഓസ്ട്രേലിയ പരമ്ബര നടക്കുകയായണെങ്കില്‍ പരമ്ബരയിലെ ആദ്യ മത്സരം ബ്രിസ്ബണിലെ ഗാബയില്‍ നടക്കും. 2020-21 സീസണിലേക്കുള്ള ഫിക്സ്ചറുകള്‍ നാളെ ഓസ്ട്രേലിയ പുറത്തുവിടാനിരിക്കെയാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരം ബ്രിസ്ബണില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.നിലവില്‍ തീരുമാനിച്ച തിയ്യതി പ്രകാരം ഡിസംബര്‍ 3നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. അതെ സമയം ഗാബയില്‍ ഇന്ത്യ 6 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും ഇതുവരെ ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഇന്ത്യ അഞ്ച് മത്സരങ്ങള്‍ തോല്‍ക്കുകയും ഒരു മത്സരം സമനിലയില്‍ അവസാനിക്കുകയുമായിരുന്നു. à´“സ്ട്രേലിയയാവട്ടെ 1988 മുതല്‍ ഒരു മത്സരം പോലും ഗാബയില്‍ പരാജയപ്പെട്ടിട്ടില്ല.തുടര്‍ന്നുള്ള ടെസ്റ്റ് മത്സരങ്ങള്‍ അഡ്ലെയ്ഡില്‍ വെച്ചും മെല്‍ബണില്‍ വെച്ചും സിഡ്‌നിയില്‍ വെച്ചും നടക്കും. ഇതില്‍ അഡ്ലെയ്ഡില്‍ വെച്ച്‌ നടക്കുന്ന മത്സരം ഡേ നൈറ്റ് ടെസ്റ്റ് ആവുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഡിസംബര്‍ 11നാവും നടക്കുക. ബോക്സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ വെച്ചും ന്യൂ ഇയര്‍ ഡേ ടെസ്റ്റ് സിഡ്‌നിയില്‍ വെച്ചുമാവും നടക്കുക. അതെ സമയം കഴിഞ്ഞ തവണ ഇന്ത്യ 2-1ന് പരമ്ബര നേടിയപ്പോള്‍ പരാജയപ്പെട്ട പെര്‍ത് സ്റ്റേഡിയത്തില്‍ വെച്ച്‌ ഇത്തവണ മത്സരങ്ങള്‍ ഇല്ല.പരമ്ബരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. നേരത്തെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഓസ്ട്രേലിയ ഇന്ത്യയെ സമീപിച്ചിരുന്നെങ്കിലും ബി.സി.സി.ഐ അതിന് തയ്യാറായിരുന്നില്ല.

Related News