Loading ...

Home Kerala

കേരളത്തില്‍ 40 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്; രോഗബാധിതര്‍ 1,000 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 40 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് പ​ത്ത് പേ​ര്‍​ക്കും പാ​ല​ക്കാ​ട്ട് എ​ട്ട് പേ​ര്‍​ക്കും ആ​ല​പ്പു​ഴ​യി​ല്‍ ഏ​ഴ് പേ​ര്‍​ക്കും കൊ​ല്ല​ത്ത് നാ​ല് പേ​ര്‍​ക്കും വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, എറണാകുളം ജി​ല്ല​ക​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​ന്‍​പ​ത് പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ 16 പേ​ര്‍​ക്കും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍​ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, തെ​ലു​ങ്ക​ന എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഓ​രോ​രു​ത്ത​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. à´®àµ‚​ന്ന് പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റ​ത്ത് ആ​റ് പേ​രും കാ​സ​ര്‍​ഗോ​ട്ട് ര​ണ്ട് പേ​രും വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,004 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 445 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,07,832 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,06,940 പേ​ര്‍ വീ​ടു​ക​ളി​ലും 892 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 229 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 58,866 വ്യ​ക്തി​ക​ളു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 56,558 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 9,095 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 8,541 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

Related News