Loading ...

Home USA

അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടിട്ട് ആറ് മാസം പിന്നിടുമ്ബോള്‍ അമേരിക്കയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളതും അമേരിക്കയിലാണ്. 17.25 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്.വൈറസ് ബാധിച്ച്‌ ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. അതേസമയം ബ്രസീലില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. ഇന്നലെ 1027 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച്‌ മരിച്ചത്. 15691 പേര്‍ക്ക് ഇന്നലെ മാത്രം പുതുതായി കൊറോണ സ്ഥിരീകരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിരുള്ളത് ബ്രസീലിലാണ്. 3.92 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷമായി.3,52 ലക്ഷം പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. 24.30 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.28.99 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്.

Related News