Loading ...

Home National

കൊറോണ പരിശോധനക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍; ടെസ്റ്റ് നടത്തേണ്ടവരുടെ പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ പരിശോധനക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, എന്നിവരെ ആദ്യം തന്നെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ചെക്ക് പോയിന്റുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍, ബില്‍ഡിംഗ് സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍ പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയാണ് ലക്ഷണങ്ങള്‍ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടത്.ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റകാര്‍, എന്നിവര്‍ക്ക് പുറമെയാണ് ഇത്തരം മേഖലകളില്‍ ഉള്ളവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നത്.കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ മാര്‍ഗ നിര്‍ദ്ദേശ പട്ടിക മെയ് 18 ന് പുതുക്കിയിരുന്നു. ഇത് പ്രകാരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും കൊറോണക്കെതിരെ പോരാടുന്ന മുന്‍നിര തൊഴിലാളികളും പരിശോധനയ്ക്ക് വിധേയരാകണം.

Related News