Loading ...

Home Kerala

സര്‍ക്കാര്‍ നിലപാട് 'കേരള ആരോഗ്യ മോഡലി'നോടുള്ള വഞ്ചന ; പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന തീരുമാനത്തിനെതിരെ ശശി തരൂര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീനില്‍ കഴിയുന്നതിന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് തരൂര്‍ പറഞ്ഞു.അത്തരത്തില്‍ നാട്ടിലെത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയുന്നതിന് പണം നല്‍കണമെന്ന് പറയുന്നത് സങ്കടകരമാണ്. എന്നു മാത്രമല്ല, സര്‍ക്കാര്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന കേരള ആരോഗ്യമോഡലിനോടുള്ള വഞ്ചനയാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.വിദേശത്തുനിന്നും എത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ ഇനി മുതല്‍ ചെലവ് വഹിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. à´²à´•àµà´·à´•àµà´•à´£à´•àµà´•à´¿à´¨àµ പേരാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിന്റെ ചെലവ് സര്‍ക്കാരിന് വഹിക്കാനാവില്ല. വരുന്നവര്‍ തന്നെ അതിന്‍രെ ചെലവ് കണ്ടെത്തണമെന്നും പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related News