Loading ...

Home Gulf

പ്രവാസികൾ ക്വാറന്‍റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

മ​നാ​മ: കോ​വി​ഡി​​​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍ ഇ​നി​മു​ത​ല്‍ ക്വാ​റ​ന്‍​റീ​ന്​ പ​ണം ന​ല്‍ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െന്‍റ തീ​രു​മാ​നം വ​ഞ്ച​ന​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍ഹ​വു​മാ​ണെ​ന്ന് ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ജോ​ലി​യും വ​രു​മാ​ന​വും ന​ഷ്​​ട​പ്പെ​ട്ടാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ളും ഭീ​മ​മാ​യ തു​ക​ക്ക്​ ടി​ക്ക​റ്റു​ക​ളെ​ടു​ത്ത് നാ​ട​ണ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടും പ്ര​വാ​സി​ക​ള്‍ പ​ണം ന​ല്‍ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് അ​നീ​തി​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​സ്ഥാ​ന വ​രു​മാ​ന​ത്തി​​െന്‍റ വ​ലി​യൊ​രു പ​ങ്കും വ​ഹി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളാ​ണ്..പ്രവാസികളെ സ്വീകരിക്കാന്‍ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണ്​. 

Related News