Loading ...

Home Gulf

നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക്​ ഇ​ള​വ്;സൗദിയിൽ പള്ളികൾ നമസ്​കാരങ്ങൾക്ക്​ വേണ്ടി​ തുറക്കും

ജിദ്ദ: à´¸àµ—​ദി അ​റേ​ബ്യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന സൂ​ച​ന ന​ല്‍​കി നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ര്‍​ഫ്യൂ​വി​ല്‍ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വു​വ​രു​ത്തു​ന്ന പ്ര​ഖ്യാ​പ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ന​ട​ത്തി​യ​ത്. à´žà´¾à´¯à´±à´¾à´´àµâ€‹à´š മുതൽ രാജ്യത്തെ പള്ളികൾ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾക്ക്​ വേണ്ടി​ തുറക്കും.ഞായറാഴ്​ച മുതല്‍ രാജ്യത്തെ പള്ളികള്‍ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ക്ക്​ വേണ്ടി​ തുറക്കും. എന്നാല്‍ നമസ്​കാരങ്ങള്‍ക്ക്​ വേണ്ടി പള്ളിയിലെത്തുന്നവര്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കണം. ഇത്​ സംബന്ധിച്ച മുന്‍കരുതലുകളും നിയ​ന്ത്രണങ്ങളും എന്താണെന്ന്​ വ്യക്തമാക്കി രാജ്യത്തെ മുഴുവന്‍ പള്ളി ജീവനക്കാര്‍ക്കും​ മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിന്‍ അബ്​ദുല്‍ അസീസ്​ ആലുശൈഖ്​ നിര്‍ദേശം നല്‍കി. മക്ക ഒഴികെയുള്ള സ്​ഥലങ്ങളിലെ പള്ളികള്‍ ശവ്വാല്‍ എട്ട്​ മുതല്‍ 28 വരെ തുറക്കാന്‍ അനുവാദം നല്‍കി രാജാവ്​ ഉത്തരവിട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്​ നിബന്ധനകള്‍ നിശ്ചയിച്ച്‌​ അത്​ പാലിക്കുന്നുണ്ടോ എന്ന്​ ഉറപ്പുവരുത്താന്‍ പള്ളി ജീവനക്കാര്‍ക്ക് നിര്‍ദേശം​ നല്‍കിയിരിക്കുന്നത്​.നമസ്​കാരത്തിന്​ 15 മിനുറ്റ്​ മുമ്ബ്​ മാത്രമേ പള്ളികള്‍ തുറക്കാന്‍ പാടുള്ളൂ. നമസ്​കാരം കഴിഞ്ഞാല്‍​ 10​ മിനുറ്റിനു ശേഷം അടയ്​ക്കണം. ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള കാത്തിരിപ്പ്​ സമയം 10​ മിനുറ്റായിരിക്കും. ജനാലകളും വാതിലുകളും നമസ്​കാരം കഴിയുന്നതു വരെ തുറന്നിടണം. മുസ്​ ഹഫുകളും പുസ്​തകങ്ങളും പള്ളിക്കകത്ത്​ നിന്ന്​ എടുത്തു മാറ്റണം (അത്​ താല്‍ക്കാലികമാണ്​). നമസ്​കരിക്കാന്‍ വരിനില്‍ക്കുന്നവര്‍ നിശ്ചിത ശാരീരിക അകലം പാലിക്കണം. അതായത്​ ഒരോ ആളും രണ്ട്​ മീറ്റര്‍ അകലത്തിലാകണം നില്‍ക്കേണ്ടത്​. രണ്ട്​ വരികള്‍ക്കിടയില്‍ ഒരു വരിയുടെ ഇടമുണ്ടാവണം. വാട്ടര്‍ കൂളറുകളും ഫ്രിഡ്​ ജുകളും പള്ളിക്കകത്ത്​ പ്രവര്‍ത്തിപ്പിക്കരുത്​. ഉള്ളത്​ അടച്ചുപൂട്ടണം. വെള്ളമോ ഭക്ഷ​ണമോ സുഗന്ധദ്രവ്യങ്ങളോ, മിസ്​വാക്കോ പള്ളിയില്‍ വിതരണം​ ചെയ്യാന്‍ പാടില്ല. വുദുവെടുക്കുന്ന സ്​ഥലങ്ങള്‍ അടച്ചിടണം.അതായത്​ വീട്ടില്‍ നിന്ന്​ അംഗശുദ്ധി വരുത്തി വരണം. പഠനക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളില്‍ അനുവദിക്കില്ല. അവയ്​ ക്കുള്ള വിലക്കുകള്‍ തുടുരും. എന്നാല്‍ വിദൂര വിനിമയ സംവിധാനത്തിലുടെ ഖുര്‍ആന്‍ പഠനവും മറ്റും തുടരാനാകും. പള്ളികളിലേക്ക്​ വരുന്നവര്‍ നിര്‍ബന്ധമായും​ മാസ്​ കുകളും ​ൈകയ്യുറകളും ധരിച്ചിരിക്കണം. അത്​ സംബന്ധിച്ച്‌​ ആളുകള്‍ക്ക്​ ഇമാമുകള്‍ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം. സ്വന്തമായ നമസ്​കാര വിരിപ്പുമായാണ്​ പള്ളിയിലേക്ക്​ വരേണ്ടത്​. നമസ്​കാരം കഴിഞ്ഞ ശേഷം അത്​ പള്ളിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല.15 വയസില്‍ താഴേയുള്ള കുട്ടികള്‍ പള്ളികളില്‍ വരാന്‍ പാടില്ല. പള്ളിയുടെ കവാടങ്ങളില്‍ തിരക്ക്​ കൂട്ടരുത്​. ശരീര അകലം പാലിക്കാന്‍ ഒാരോരുത്തരായി മാത്രമേ കവാടങ്ങളും വാതിലുകളും കടക്കാന്‍ പാടുള്ളൂ. ജുമുഅ നമസ്​ കാരത്തിനും ഇതേ നിബന്ധനകള്‍ ബാധകമാണ്​. തിരക്കുണ്ടാക്കാന്‍ പാടില്ല. ആളുകളുടെ തിരക്കൊഴിവാക്കാന്‍ എല്ലാ പള്ളികളിലും ജുമുഅക്ക്​ സൗകര്യം ഒരുക്കണമെന്നും പള്ളി പരിപാലകരോട്​ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. ജുമുഅ നമസ്​കാരത്തി​​െന്‍റ 20 മിനുട്ട്​ മുമ്ബായിരിക്കണം ആദ്യ ബാങ്ക്​ നല്‍കേണ്ടത്​. പള്ളികള്‍ ജുമുഅക്ക്​ 20 മിനുട്ട്​​ മുമ്ബ്​ തുറക്കുകയും നമസ്​കാരം കഴിഞ്ഞ്​ 20 മിനുട്ടിന്​ ശേഷം അടക്കുകയും വേണം. ഖുത്തുബക്കും നമസ്​കാരത്തിനുമിടയിലെ സമയം 15 മിനുട്ടില്‍ കൂടരുത്​

Related News