Loading ...

Home Gulf

പ്രവാസികളെ തിരിച്ച് വിളിച്ച് ഗൾഫ് രാജ്യങ്ങൾ

ദു​ബൈ: പ്ര​വാ​സ​ഭൂ​മി​യി​ല്‍​നി​ന്ന്​ നാ​ട​ണ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​പ്പോ​ലെ നാ​ട്ടി​ല്‍​നി​ന്ന്​ തി​രി​ച്ചെ​ത്തി ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​തും ആ​യി​ര​ങ്ങ​ളാ​ണ്.​ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ്​ പ്ര​ഖ്യാ​പി​ച്ച​ത്​ ഏ​റെ ആ​ശ്വാ​സം പ​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്​ പ​ല​ര്‍​ക്കും. ഇ​ന്നു മു​ത​ല്‍ ജൂ​ണ്‍ നാ​ലു വ​രെ 95 സ​ര്‍​വി​സു​ക​ളാ​ണ്​ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്ന്​ വി​വി​ധ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. à´‡â€‹à´¤à´¿â€‹à´²àµâ€ 80 എ​ണ്ണ​വും കേ​ര​ള​ത്തി​ലെ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍​നി​ന്നാ​ണ്. ദു​ബൈ, അ​ബൂ​ദ​ബി, ദോ​ഹ, കു​വൈ​ത്ത്, മ​സ്​​ക​ത്ത്, സ​ലാ​ല, ബ​ഹ്​​റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സു​ണ്ട്.എ​ന്നാ​ല്‍, ഏ​റ്റ​വു​മ​ധി​കം വി​മാ​ന​ങ്ങ​ള്‍ യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ 14 ദി​വ​സം ക്വാ​റ​ന്‍​റീ​നി​ല്‍ നി​ര്‍​ബ​ന്ധ​മാ​യി തു​ട​രേ​ണ്ടി വ​രും. കോ​വി​ഡ്​ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ്​ ആ​ണ്​ എ​ന്ന്​ ക​ണ്ടെ​ത്തി​യ ശേ​ഷ​മേ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​മാ​കൂ. എ​ന്നി​രി​ക്കി​ലും വ​ലി​യ ക​ട​മ്ബ ക​ട​ന്നു​കി​ട്ടി​യ ആ​ശ്വാ​സ​മാ​ണ്​ പ​ല​ര്‍​ക്കും. ടി​ക്ക​റ്റ്​ നി​ര​ക്ക്​ ചൂ​ഷ​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.നാ​ട്ടി​ല്‍ അ​വ​ധി​യി​ല്‍ എ​ത്തി​യ​ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​വ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ നാ​ട്ടി​ല്‍ കു​ടു​ങ്ങി​പ്പോ​യ​വ​രി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്‍ നേ​ര​ത്തേ​ത​ന്നെ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.എ​ന്നാ​ല്‍, മ​റ്റു ജോ​ലി​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ അ​പ്പോ​ഴും അ​നി​ശ്ചി​ത​മാ​യി നാ​ട്ടി​ല്‍ ത​ന്നെ തു​ട​ര്‍​ന്നു. ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍ ലോ​ക്​​ഡൗ​ണി​ലും താ​ര​ത​മ്യേ​ന ജോ​ലി​ത്തി​ര​ക്ക്​ കു​റ​ഞ്ഞ റ​മ​ദാ​ന്‍ സീ​സ​ണി​ലും ആ​യി​രു​ന്ന​തി​നാ​ല്‍ പ​ല സ്​​ഥാ​പ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി നി​യ​മാ​നു​സൃ​ത​മാ​യി ദീ​ര്‍​ഘി​പ്പി​ച്ചു ന​ല്‍​കി​യി​രു​ന്നു. കു​ടും​ബം നാ​ട്ടി​ല്‍​പെ​ട്ടു​പോ​യ​വ​ര്‍, കു​ടും​ബം ഗ​ള്‍​ഫി​ലും ഗൃ​ഹ​നാ​ഥ​ന്‍ നാ​ട്ടി​ലും ആ​യി​പ്പോ​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.

Related News