Loading ...

Home National

ഇന്ത്യ-നേപ്പാൾ ബന്ധം ഉലയുന്നു;ഗരുതര ആരോപണങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വരുന്ന നേപ്പാളി പൗരന്മാര്‍ കോവിഡ് രോഗം പരത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒലി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം പാലിക്കാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നും അദ്ദേഹം അറിയിച്ചു.ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് വലിയ തോതിലാണ് ആളുകള്‍ അതിര്‍ത്തി കടക്കുന്നത്. à´²àµ‹à´•àµà´•àµà´¡àµ—ണ്‍ പശ്ചാത്തലത്തില്‍ ഒറ്റക്കും കൂട്ടായും വരുന്ന ഇവരുടെ എണ്ണം പോലും ഒദ്യോഗികമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാളി തൊഴിലാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News